Saturday, June 14, 2025
spot_imgspot_img

Top 5 This Week

spot_img

Related Posts

റോയല്‍ ചലഞ്ചേഴ്‌സിന്റെ വിജയാഘോഷം; തിക്കിലും തിരക്കിലും 11 മരണം; മരിച്ചവരിൽ ആറുവയസ്സുള്ള പെൺകുട്ടിയും

ഐപിഎല്‍ വിജയാഘോഷത്തിന്റെ ഭാഗമായി റോയല്‍ ചലഞ്ചേഴ്‌സ് ബംഗളുരുവിന്റെ (Royal Challengers Bengaluru)വിജയാഘോഷത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 11 പേർ മരിച്ചതായി റിപ്പോർട്ട്. നിരവധി പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണ്. ചിന്നസ്വാമി സ്‌റ്റേഡിയത്തിന് സമിപത്തുണ്ടായ തിക്കിലും തിരക്കിലുംപ്പെട്ടാണ് മരണം ഉണ്ടായത്. ആരാധകരുടെ തിരക്ക് കണക്കിലെടുത്ത് ടീമിന്റെ തുറന്ന വാഹനത്തിലെ റോഡ് ഷോയ്ക്ക് പൊലീസ് അനുമതി നിഷേധിച്ചിരുന്നു.

അനിഷ്ട സംഭവങ്ങള്‍ക്ക് സാധ്യതയുള്ളതിനാലാണ് പൊലീസ് അവസാനനിമിഷം അനുമതി നിഷേധിച്ചത്. പതിനെട്ടുവര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് ബംഗളുരു കന്നിക്കീരിടം സ്വന്തമാക്കിയത്. ഇതിന്റെ ഭാഗമായി ആരാധരും ടീമും വിജയാഘോഷം ഗംഭീരമാക്കാന്‍ പരിപാടിയിട്ടിരുന്നു. നേരത്തെ ശിവമോഗയിലും ബെളഗാവിയിലും നടന്ന ആഘോഷത്തില്‍ രണ്ടുപേര്‍ മരിച്ചിരുന്നു. വിധാന്‍ സൗധയില്‍ നിന്ന് ചിന്നസ്വാമി സ്റ്റേഡിയം വരെ തുറന്ന വാഹനത്തില്‍ റോഡ് ഷോ നടത്താനായിരുന്നു പദ്ധതി.

അതേസമയം പൊലീസ് ലാത്തിചാർജ്ജ് നടത്തിയതിനാലാണ് പ്രശ്നമുണ്ടായതെന്ന് ആരോപണമുയർന്നിട്ടുണ്ട്.

ബംഗളൂരു ആരാധകര്‍ ബെളഗാവിയിലും ശിവമോഗയിലും സംഘടിപ്പിച്ച വിജയാഘോഷത്തില്‍ രണ്ടുപേര്‍ മരിച്ചു. ബെളഗാവിലെ റാലിക്കിടെയാണ് മഞ്ജുനാഥ കുംഭാകര്‍ (25) എന്ന യുവാവ് മരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ശിവമോഗയില്‍ ആരാധകര്‍ നടത്തിയ ഒരു ബൈക്ക് റാലിയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ചാണ് അഭിനന്ദന്‍ (21) എന്ന യുവാവ് മരിച്ചത്. രവീന്ദ്രനഗറിലെ ഗണപതി ക്ഷേത്രത്തിനു മുന്നിലായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ അഭിനന്ദന്‍ സംഭവ സ്ഥലത്തുവെച്ചു തന്നെ മരിച്ചു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments

Popular Articles

error: Content is protected !!