Monday, June 16, 2025
spot_imgspot_img

Top 5 This Week

spot_img

Related Posts

വെക്കടാ താഴെ; വാളുമായി ആരാധകൻ വരുന്നത് കണ്ട് അസ്വസ്ഥനായി കമൽഹാസൻ, ഒരു നിമിഷം കന്നഡി​ഗർ പണി തരാൻ വന്നതാണെന്ന് ഓർത്തുകാണുമെന്ന് നെറ്റിസൺസ്

പൊതുവേദിയില്‍ തനിക്ക് വാൾ സമ്മാനിക്കാനെത്തിയ ആരാധകനോട് ദേഷ്യപ്പെട്ട് നടനും മക്കള്‍ നീതിമയ്യം നേതാവുമായ കമല്‍ ഹാസന്‍ (Kamal Haasan). ചെന്നൈയില്‍ നടന്ന പാര്‍ട്ടി പരിപാടിക്കിടെയാണ് കമല്‍ ഹാസന് വാള്‍ നല്‍കാനായി ആരാധകന്‍ എത്തിയത്. കമലിന്റെ കൈയ്യില്‍ വാള്‍ പിടിപ്പിക്കുന്ന വിഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. വാളുമായി ആരാധകൻ എത്തിയത് കണ്ടപ്പോൾ തന്നെ കമൽഹാസൻ അസ്വസ്ഥനായി.
പിന്നിട് അൽപ്പം ശാന്തമായി ഫോട്ടോയ്ക്ക് പോസ് ചെയ്‌തെങ്കിലും വീണ്ടും വാള്‍ പുറത്തേക്കെടുക്കാന്‍ ശ്രമിച്ചതോടെ കമല്‍ ദേഷ്യപ്പെടുകയായിരുന്നു. ഇയാൾ കമൽ ഹാസനെ ആക്രമിക്കാന്‍ എത്തിയതാണോ എന്നതരത്തിലുള്ള കമന്റുകളാണ് സോഷ്യൽമീഡിയയിൽ നിറയുന്നത്.

അതേസമയം ത​ഗ് ലൈഫ് പ്രൊമോഷൻ ചടങ്ങിനിടെ കന്നഡ ഭാഷയെക്കുറിച്ചുള്ള കമൽ ഹാസന്റെ പരാമർശം വിവാദമായി മാറിയിരുന്നു. കമൽ ഹാസൻ മാപ്പ് പറയാൻ തയ്യാറാകാഞ്ഞതിനാൽ ത​ഗ് ലൈഫ് കർണ്ണാടകയിൽ റിലീസ് ചെയ്തിട്ടില്ല.. നിലവില്‍ 50 കോടി മാത്രമേ ത​ഗ് ലൈഫ് ബോക്സോഫീസിൽ കളക്ട് ചെയ്തിട്ടുള്ളൂ. മണിരത്നം സംവിധാനം ചെയ്ത ചിത്രത്തിൽ ചിമ്പു, തൃഷ, അഭിരാമി എന്നിവരും പ്രധാന വേഷത്തിലെത്തിയിരുന്നു.
തഗ് ലൈഫിന്റെ പ്രൊമോഷൻ പരിപാടിക്കിടെ താരം നടത്തിയ പരാമർശമാണ് വിവാദമായത്. വേദിയിൽ ഉണ്ടായിരുന്ന കന്നഡ നടൻ ശിവരാജ് കുമാറിനെ അഭിസംബോധന ചെയ്ത് സംസാരിച്ചതിന് പിന്നാലെയായിരുന്നു കമലിന്റെ വിവാദ പരാമർശം.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments

Popular Articles

error: Content is protected !!