Saturday, June 14, 2025
spot_imgspot_img

Top 5 This Week

spot_img

Related Posts

ഇനി കുപ്പിവെള്ളത്തിന്റെ പേര് സൂക്ഷിച്ച് വായിച്ചുനോക്കണം; പ്രമുഖ ബ്രാന്‍ഡിന്റെ വ്യാജന്‍ മാര്‍ക്കറ്റില്‍, പിടിച്ചത് 13000ത്തില്‍ പരം എണ്ണം

എന്തിനും ഏതിനും വ്യാജനിറങ്ങുന്ന കാലമാണിത്. ഭക്ഷ്യവസ്തുക്കളില്‍ പോലും പേരില്‍ വരെ സാമ്യമുള്ള വ്യാജനിറങ്ങാറുണ്ട്. ഇപ്പോഴിതാ പ്രമുഖ കുടിവെള്ള ബ്രാന്‍ഡായ ബിസ്ലേരിയുടെ പേരിലിറങ്ങിയ ഒരു വ്യാജ ഉല്‍പ്പന്നം പിടിയിലായിരിക്കുകയാണ്. ഗ്രേറ്റര്‍ നോയിഡയിലാണ് വ്യാജനെ കയ്യോടെ പിടിച്ചത്. ഇത്തരത്തിലുള്ള രണ്ട് ഫാക്ടറികളാണ് തക്കതായ ലൈസന്‍സില്ലാതെ കുടിവെള്ളം അനധികൃതമായി പായ്ക്ക് ചെയ്തത്. ലഭിച്ച ഒരു രഹസ്യ വിവരത്തെ തുടര്‍ന്നാണ് ഭക്ഷ്യ വകുപ്പിന്റെ പരിശോധന നടന്നത്. ചൊവ്വാഴ്ച ഫാക്ടറികളില്‍ നടത്തിയ റെയ്ഡില്‍ 13,092 ഒരു ലിറ്റര്‍ വെള്ളക്കുപ്പികള്‍ പിടിച്ചെടുത്തു.

സുരക്ഷിതമായ കുടിവെള്ളം ഉറപ്പാക്കുന്നതിനുള്ള വേനല്‍ക്കാല പ്രചാരണത്തിന്റെ ഭാഗമായാണ് റെയ്ഡുകള്‍ നടത്തിയതെന്ന് ഭക്ഷ്യ അസിസ്റ്റന്റ് കമ്മീഷണര്‍ സര്‍വേഷ് മിശ്ര പറഞ്ഞു. ‘മാര്‍ക്കറ്റില്‍ പായ്ക്ക് ചെയ്ത കുടിവെള്ളം സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കുകയാണ്’ അദ്ദേഹം പറഞ്ഞു.

കസ്‌ന ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ സൈറ്റ് 5 ലെ കെ-300 ല്‍ സ്ഥിതി ചെയ്യുന്ന ഗുപ്ത എന്റര്‍പ്രൈസസ്, സാധുവായ ഭക്ഷ്യ ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്നതായും അറിയപ്പെടുന്ന ഒരു ബ്രാന്‍ഡിന്റെ പേരും രൂപവും പോലെ തോന്നിക്കുന്ന ‘ബില്‍സേരി’ എന്ന പേരില്‍ ഒരു ലിറ്റര്‍ കുപ്പികളില്‍ വെള്ളം പാക്ക് ചെയ്യുന്നതായും കണ്ടെത്തി. ഫാക്ടറിയില്‍ നിന്ന് 6,252 കുപ്പികള്‍ കണ്ടെത്തി, അതില്‍ ഒരു സാമ്പിള്‍ എടുത്തു, ബാക്കി 6,236 കുപ്പികള്‍ സ്ഥലത്തുതന്നെ സീല്‍ ചെയ്തു. അദ്ദേഹം വ്യ്ക്തമാക്കി.

കസ്‌ന ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ സൈറ്റ് 5 ലെ പ്ലോട്ട് നമ്പര്‍ 2/88 ല്‍ നിന്ന് പ്രവര്‍ത്തിക്കുന്ന പാരാമെട്രോ വാസര്‍ ടെക്‌നോളജിയിലും സംഘം റെയ്ഡ് നടത്തി. ‘ഈ പ്ലാന്റും ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ചാണ് പ്രവര്‍ത്തിച്ചിരുന്നത്. ആകെ 6,856 ഒരു ലിറ്റര്‍ കുപ്പികള്‍ കണ്ടെത്തി. സാമ്പിള്‍ ശേഖരിച്ച ശേഷം 6,840 കുപ്പികള്‍ സീല്‍ ചെയ്തു,’ മിശ്ര പറഞ്ഞു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments

Popular Articles

error: Content is protected !!