സിനിമയിൽ നിന്ന് വിരമിച്ചതിന് ശേഷമുള്ള ഒരു കാലത്തെക്കുറിച്ച് മനസ്സുതുറന്ന് ഫഹദ് ഫാസിൽ. ഇതു സംബന്ധിച്ച് താൻ ചില തീരുമാനങ്ങളൊക്കെ എടുത്തിട്ടുണ്ടെന്നാണ് നടൻ വെളിപ്പെടുത്തുന്നത്. കൊവിഡ് കാലത്ത് ‘സി യു സൂണ്‍’ എന്ന സിനിമയുടെ പ്രൊമോഷനിടെയാണ് ഫഹദ് ഫാസില്‍ ആദ്യമായി സിനിമയില്‍ നിന്നും വിരമിച്ച ശേഷമുള്ള ജീവിതത്തെക്കുറിച്ചുള്ള തന്റെ പദ്ധതി വെളിപ്പെടുത്തിയത്. അതൊരു കൊവിഡ് കാല ചിന്ത മാത്രമായിരുന്നുവെന്ന് അന്ന് എല്ലാവരും കരുതി. എന്നാല്‍ അഞ്ച് വര്‍ഷത്തിനിപ്പുറവും ആ ചിന്ത തന്നെയാണ് ഫഹദിന്റെ മനസ്സിൽ.
സിനിമയില്‍ നിന്നും വിരമിച്ച ശേഷം തനിക്ക് ബാഴ്സലോണയില്‍ ഊബര്‍ ടാക്സി ഡ്രൈവറായി ജീവിക്കണമെന്നാണ് അന്ന് ഫഹദ് പറഞ്ഞത്. അഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറം ദ ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യയ്ക്ക് നല്കിയ അഭിമുഖത്തില്‍ തന്റെ ആഗ്രഹം വീണ്ടും പങ്കുവെക്കുകയാണ് ഫഹദ് ഫാസില്‍.
”കുറച്ച് മാസങ്ങള്‍ മുമ്പ് ഞങ്ങള്‍ ബാഴ്സലോണയില്‍ പോയിരുന്നു. ഞാന്‍ ഇപ്പോഴും അതേക്കുറിച്ച് ചിന്തിക്കാറുണ്ട്. പക്ഷെ ആളുകള്‍ക്ക് എന്നെ പൂര്‍ണമായും മതിയായാല്‍ മാത്രമേ അത് സംഭവിക്കുകയുള്ളൂ. , ആളുകളെ ഒരിടത്തു നിന്നും മറ്റൊരിടത്തേക്കു കൊണ്ടു പോകുന്നത് മനോഹരമായൊരു കാര്യമായിട്ടാണ് തോന്നിയിട്ടുള്ളത്.
ഒരാളുടെ ലക്ഷ്യത്തിനെങ്കിലും സാക്ഷ്യം വഹിക്കാനാകുമല്ലോ. അവസരം കിട്ടുമ്പോഴെല്ലാം ഞാന്‍ ഡ്രൈവ് ചെയ്യാറുണ്ട്. അവിടേയും ഇവിടേയും എവിടേയും. അവസരം കിട്ടുമ്പോഴൊക്കെ ഞാന്‍ വണ്ടിയെടുക്കും. ഞാന്‍ ഇപ്പോഴും ഒരുപാട് ആസ്വദിക്കുന്നതാണത്. എനിക്ക് വേണ്ടി മാത്രമുള്ള എന്റെ സമയമാണത്. ” എന്നാണ് ഫഹദ് ഫാസില്‍ പറയുന്നത്.