നടൻ ദിലീപിനെക്കുറിച്ച് ആകാശ് എന്നയാൾ സിനിഫൈനൽ എന്ന ഗ്രൂപ്പിൽ പങ്കുവെച്ച ഒരു കുറിപ്പ് ശ്രദ്ധേയമായി മാറുകയാണ്. ദിലീപ് രണ്ടും കൽപ്പിച്ച് ഇറങ്ങിയാൽ അദ്ദേഹത്തിന് തന്റെ നഷ്ടപ്രതാപം തിരികെ പിടിക്കാമെന്നാണ് ആകാശ് കുറിക്കുന്നത്. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..
ദിലീപിന്റെ തിരിച്ചുവരവ് ആരെങ്കിലും ഭയക്കുന്നുണ്ടോ.. ഒരു ചോദ്യമാണ്…. ചിലപ്പോൾ ഇദ്ദേഹത്തെ കാണുമ്പോൾ സങ്കടം വരും. ഫാൻസുകാർ ദിലീപേട്ടൻ ഇന്നും 40 വയസ്സാണെന്ന് പറയുന്നുണ്ടെങ്കിൽ പോലും. ആ വിവാദവും കേസിനു ശേഷം ദിലീപിന്റെ മുഖവും മാറി. അദ്ദേഹം പിന്നീട് മുഖവും ശരീരവും ശ്രദ്ധിക്കാത്തത് പോലെ തോന്നി. ഇവിടെ മോഹൻലാൽ പോലും ശരീരവും മുഖവും ഒക്കെ നോക്കാൻ തുടങ്ങി. ലാലേട്ടൻ ചെറുപ്പം ആയി ശരിക്കും പറഞ്ഞാൽ. ഒരു മനുഷ്യനായി ആയുസ്സിൽ അനുഭവിക്കുന്ന വേദനയും മാനസികമായിട്ടുള്ള പ്രശ്നങ്ങളും അദ്ദേഹം അനുഭവിച്ചു. എത്ര പണം ഉണ്ടായാലും മനസ്സമാധാനം ഇല്ലെങ്കിൽ പോയില്ലേ. ഇവിടെ ദിലീപ് ഒരുകാലത്ത് ഉണ്ടാക്കിയെടുത്ത (2000 മുതൽ 2017 വരെ) സ്റ്റാർഡം എന്ന് പറഞ്ഞാൽ ഇന്നത്തെ നടൻമാർക്ക് സ്വപ്നം കാണാൻ പറ്റില്ല. മമ്മൂട്ടി മോഹൻലാലിനേക്കാൾ താരമൂല്യമുണ്ടായിരുന്നു ദിലീപിനെ ഒരു സമയത്ത്. അക്കാര്യം മമ്മൂട്ടി, മോഹൻലാൽ ഫാൻസുകാർക്ക് പോലും അറിയാം.
ദിലീപിന്റെ കൂതറ കോമഡി പടം വന്നാൽ പോലും ഹിറ്റാകും. ഉദാഹരണം വെൽക്കം ടു സെൻട്രൽ ജയിൽ, മിസ്റ്റർ മരുമകൻ. അങ്ങനെ കുറെ ഉദാഹരണങ്ങൾ. അതായത് ഒരു മിനിമം ഗ്യാരണ്ടി ആക്ടർ ആയിരുന്നു അദ്ദേഹം. ദിലീപ് തിരിച്ചു വന്നാൽ മമ്മൂട്ടി, മോഹൻലാൽ എന്നിവർ വീണ്ടും പിന്നോട്ടാകും എന്നുള്ള പേടിയും ചിലർക്കുണ്ടാകും. ദിലീപ് രണ്ടും കൽപ്പിച്ച് ഇറങ്ങിയാൽ മതി.
അദ്ദേഹം കാലത്തിനനുസരിച്ച് തിരക്കഥകൾ തിരഞ്ഞെടുക്കണം. പ്രിയപ്പെട്ട കുറച്ച് ത്രില്ലർ സിനിമകൾ ചെയ്യാൻ ശ്രമിക്കണം. സ്ഥിരം കോമഡി പഴയതുപോലെ ചെയ്യാൻ ശ്രമിക്കരുത്. ചെറിയ പയ്യൻ ആയിട്ട് പ്രേമിക്കാനും നിൽക്കരുത്. പ്രായത്തിന്റേത് കൂടി ചിന്തിക്കണം. ദിലീപേട്ടൻ ചെയ്യാത്ത കഥാപാത്രങ്ങൾ ചെയ്യാൻ ശ്രമിക്കണം. നെഗറ്റീവ് ഷെയ്ഡ് ത്രില്ലർ ടൈപ്പ് സിനിമകൾ തിരഞ്ഞെടുക്കുന്നത് നല്ലതാണ്. കഴിയുമെങ്കിൽ വില്ലൻ ടൈപ്പ് വരെ തിരഞ്ഞെടുക്കാം. മലയാളത്തിന്റെ പുണ്യം മമ്മൂക്ക ചെയ്യുന്നത് കാണുന്നില്ലേ. ഏത് കഥാപാത്രവും ചെയ്യുന്നു. അത് കണ്ടുപഠിക്കണം. മലയാള സിനിമയിൽ ഒരേയൊരു ജനപ്രിയ നായകനേയുള്ളു. അത് ദിലീപ് തന്നെയാണ്. ആരും പകരക്കാരൻ ആവില്ല. ദിലീപ് ഉണ്ടാക്കിയെടുത്ത സ്ഥാനം ചെറുതല്ല. പാവം ഈ മനുഷ്യൻ നിരപരാധി ആണെങ്കിൽ അദ്ദേഹത്തെ കുറ്റം പറഞ്ഞവരൊക്കെ എവിടെ പോയിട്ടാണ് ഈ പാപം തീർക്കുക. കുട്ടിക്കാലത്ത് 90 ലെ പിള്ളേരെ ഇഷ്ടംപോലെ ചിരിപ്പിച്ച നടനാണ് ഇദ്ദേഹം. അതൊന്നും മറക്കാൻ പറ്റില്ല. കുട്ടിക്കാലത്ത് ദിലീപ് ആരാധകനായിരുന്നു ഞാൻ. ലാലേട്ടനേയും സുരേഷേട്ടനേയും ഏറെ ഇഷ്ടമാണ്. പക്ഷേ ദിലീപ് സിനിമയാണ് ചിരിക്കാനും സമയം പോകാനും എന്നും ഇഷ്ടം.