Saturday, June 14, 2025
spot_imgspot_img

Top 5 This Week

spot_img

Related Posts

ഒരു കുരങ്ങിനെ പോലെ പഴം തൊലി ഉരിച്ച് തിന്നരുത് , കഴിക്കേണ്ടതിങ്ങനെ; ഭക്ഷണമര്യാദ പഠിപ്പിച്ച് വിദ​ഗ്ധൻ, എയറിലാക്കി നെറ്റിസൺസ് , വീഡിയോ

ബ്രിട്ടനിലെ പ്രമുഖ മര്യാദ പരിശീലന വിദ​ഗ്ധനായ വില്യം ഹാൻസൺ പങ്കുവെച്ച ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നത്, ശരിയായ രീതിയിൽ വാഴപ്പഴം കഴിക്കാം എന്നാണ് അദ്ദേഹം തന്റെ വീഡിയോയിൽ കാണിച്ചിരിക്കുന്നത്. സാധാരണയായി തൊലി ഉരിഞ്ഞാണ് വാഴപ്പഴം കഴിക്കുക. ലോകത്തെല്ലായിടത്തും ഇതൊരു പോലെയാണ്. എന്നാൽ ഈ രീതിയെ കുരങ്ങുകളുടെ രീതി എന്നാണ് ഇ​ദ്ദേഹം വിശേഷിപ്പിച്ചത്. ഹാൻസൺ പറയുന്നതനുസരിച്ച്, ഒരു ഫോർക്കും കത്തിയും ഉപയോഗിച്ച് വേണം വാഴപ്പഴം കഴിക്കാൻ. തൊലി കളഞ്ഞ് അതിൽ നേരിട്ട് കടിക്കുന്ന പതിവ് രീതി ശരിയല്ലെന്ന അദ്ദേഹത്തിന്റെ അസാധാരണമായ ഉപദേശം വൈറലായിട്ടുണ്ട്, നിമിഷനേരം കൊണ്ടാണ് ഹാൻസൺ എയറിലായതെന്ന് പറയാം.

ഒരു പ്ലേറ്റ്, ഫോർക്ക്, കത്തി, പഴുത്ത വാഴപ്പഴം എന്നിവയുമായി ഇരിക്കുന്ന ഹാൻസൺ. “ഞാനിതെടുത്ത് ഒരു പ്രൈമേറ്റിനെപ്പോലെ തൊലി കളഞ്ഞ് കഴിക്കാൻ പോകുന്നില്ല” എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം തന്റെ ട്യൂട്ടോറിയൽ ആരംഭിക്കുന്നത്, ഒരു വാഴപ്പഴം ശരിയായ രീതിയിൽ കഴിക്കാൻ പാത്രങ്ങൾ ഉപയോഗിക്കേണ്ടതിന്റെ ആവശ്യകതയും ഊന്നിപ്പറയുന്നുണ്ട്.

” ആദ്യം, പഴം ഒരു അറ്റത്ത് നിന്ന് മുറിക്കുക, പിന്നീട് മറ്റേ അറ്റം മുറിക്കുക, കത്തി അതിന്റെ വശത്തേക്ക് തിരിക്കുക. എന്നിട്ട് തൊലി പതുക്കെ നീളത്തിൽ മുറിക്കുക. തൊലി കളഞ്ഞ് അങ്ങനെ കഴിക്കുക,” അദ്ദേഹം കൂട്ടിച്ചേർത്തു.
വീഡിയോ വൈറലായതിന് പിന്നാലെ നിരവധി പേരാണ് ഹാൻസണെ ട്രോളിക്കൊണ്ട് കമന്റുകളിട്ടത്. ഒരു ഫോർക്കും കത്തിയും ഉപയോഗിച്ച് തേങ്ങ എങ്ങനെ കഴിക്കാമെന്ന് ഞങ്ങളെ പഠിപ്പിക്കൂ.”ഒരാൾ ചോദിച്ചു.

മറ്റോരാൾ പറഞ്ഞത് “പ്രിയപ്പെട്ട വില്യം, ഒരു മാന്യനെപ്പോലെ ഒരാൾ പാരസെറ്റമോൾ എങ്ങനെ കഴിക്കും? എന്നാണ്

ഹാൻസൺ ഇതാദ്യമായല്ല എയറിൽ കയറുന്നത് ഇതിന് മുമ്പ് എങ്ങനെ മാന്യമായ രീതിയിൽ മുന്തിരി കഴിക്കാമെന്ന വീഡിയോ അദ്ദേഹം പങ്കുവെച്ചിരുന്നു. അത് വെറുതെ പറിച്ചെടുത്ത് വായിൽ വയ്ക്കരുതെന്ന് അദ്ദേഹം ഉപദേശിച്ചു. പകരം, കത്രിക ഉപയോഗിച്ച് ഒരു ചെറിയ കുല മുറിച്ച് ഒരു പ്ലേറ്റിൽ വയ്ക്കാൻ അദ്ദേഹം നിർദ്ദേശിക്കുന്നു. അദ്ദേഹത്തിന്റെ വാഴപ്പഴ ട്യൂട്ടോറിയലുമായി താരതമ്യപ്പെടുത്തുമ്പോൾ, മുന്തിരി കഴിക്കുന്ന വീഡിയോയ്ക്ക് താരതമ്യേന കുറച്ച് ട്രോൾ മാത്രമേ ലഭിച്ചുള്ളൂ.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments

Popular Articles

error: Content is protected !!