റിയാദ്: മൂന്ന് മാസത്തിനുള്ളില്‍ 16 ദശലക്ഷം തീവ്രവാദ സന്ദേശങ്ങള്‍ ടെലിഗ്രാമില്‍ നിന്ന് നീക്കിയെന്ന് സൗദി പ്രസ് ഏജന്‍സി. ഗ്ലോബല്‍ സെന്റര്‍ ഫോര്‍ കോംബാറ്റിംഗ് എക്സ്ട്രീമിസ്റ്റ് ഐഡിയോളജിയും (എത്തിഡല്‍) ടെലിഗ്രാമും സംയുക്തമായിട്ടാണ് 2025 ന്റെ ആദ്യ പാദത്തില്‍ 16,062,667 തീവ്രവാദ ഉള്ളടക്കങ്ങള്‍ ഇത്തരത്തില്‍ നീക്കം ചെയ്തത്.
തീവ്രവാദ പ്രചാരണങ്ങള്‍ക്കായി ഉപയോഗിക്കുന്ന 1408 ടെലിഗ്രാം ചാനലുകളും നീക്കം ചെയ്തതായി സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
തീവ്രവാദവുമായി ബന്ധപ്പെട്ട് നിരവധി പിഡിഎഫുകള്‍, ക്ലിപ്പുകള്‍, ഓഡിയോ റെക്കോര്‍ഡിങുകള്‍ എന്നിവയും നീക്കം ചെയ്തവയില് ഉള്‍പ്പെടുന്നുണ്ട്. 2022 ഫെബ്രുവരി മുതലാണ് എത്തിഡലും ടെലിഗ്രാമും സംയുക്തമായി പ്രവര്‍ത്തനം ആരംഭിച്ചത്. ഇതിനോടകം 177 ദശലക്ഷം തീവ്രവാദ ഉള്ളടക്കങ്ങള്‍ ടെലിഗ്രാമില്‍ നിന്ന് നീക്കം ചെയ്തിട്ടുണ്ട്.
16201 ടെലിഗ്രാം ചാനലുകളും പൂട്ടിച്ചു. തീവ്രവാദ ആശയങ്ങളെ ചെറുക്കുന്നതിനും സുരക്ഷിതമായ ഡിജിറ്റല്‍ അന്തരീക്ഷത്തിനായി പരിശ്രമിക്കുന്നതിനുമുള്ള ഉറച്ച പ്രതിബദ്ധതയാണ് ഈ തുടര്‍ച്ചയായ സഹകരണം പ്രതിഫലിപ്പിക്കുന്നതെന്ന് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.