Saturday, June 14, 2025
spot_imgspot_img

Top 5 This Week

spot_img

Related Posts

ദിവസവും ഭക്ഷണം പോലെ മയക്കുമരുന്ന്; ഇലോണ്‍ മസ്‌കിന്റെ ആരോഗ്യം ലഹരി കാര്‍ന്നുതിന്നു, മൂത്രസഞ്ചിയെ വരെ ബാധിച്ചു

ശതകോടീശ്വരനും ടെസ്ല സിഇഒയുമായ ഇലോണ്‍ മസ്‌കിന്റെ അമിതമായ ലഹരിയുപയോഗം ആരോഗ്യത്തെ വളരെ ദോഷകരമായി ബാധിച്ചുവെന്ന് റിപ്പോര്‍ട്ട്. അത് അദ്ദേഹത്തിന്റെ മൂത്രസഞ്ചിയെ വരെ ബാധിക്കുന്ന അവസ്ഥയിലെത്തിയെന്നും റിപ്പോര്‍ട്ട്. ന്യൂയോര്‍ക്ക് ടൈംസ് പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. മസ്‌ക് പ്രതിദിനം ഏകദേശം ഇരുപത് ഗുളികകള്‍ കഴിക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

മസ്‌കിന്റെ മയക്കുമരുന്ന് ഉപയോഗം കൂടിയത് ഡൊണാള്‍ഡ് ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി 275 മില്യണ്‍ ഡോളര്‍ സംഭാവന നല്‍കിയപ്പോഴും പിന്നീട് ഡോജിന് നേതൃത്വം നല്‍കുമ്പോഴുമാണെന്നും റിപ്പോര്‍ട്ടുണ്ട്. എക്സ്റ്റസിയെ ഡ്രഗ് എന്‍ഫോഴ്സ്മെന്റ് അഡ്മിനിസിട്രേഷന്‍ ഷെഡ്യൂള്‍ 1 കാറ്റഗറിയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇത് മെഡിക്കല്‍ ആവശ്യത്തിന് ഉപയോഗിക്കാന്‍ പോലും അനുവദിക്കുന്നില്ല. സര്‍ക്കാര്‍ ജീവനക്കാര്‍ ഇത് ഉപയോഗിക്കുന്നതിന് കര്‍ശന നിരോധനമുണ്ട്. കെറ്റാമിന്‍ ഷെഡ്യൂല്‍ മൂന്നിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

രണ്ട് ആഴ്ച്ചയില്‍ ഒരിക്കല്‍ താന്‍ മയക്കുമരുന്ന് ഉപയോഗിക്കുമെന്ന് മസ്‌ക് വെളിപ്പെടുത്തിയിരുന്നു. വലിയ അളവില്‍ കെറ്റാമിന്‍ ഉപയോഗിച്ചാല്‍ ശരിക്കും ജോലി ചെയ്യാന്‍ കഴിയില്ലെന്നും തനിക്ക് ചെയ്തു തീര്‍ക്കാന്‍ ധാരാളം ജോലികളുളളതിനാല്‍ ചെറിയ അളവിലാണ് ഉപയോഗിക്കാറുളളതെന്നും മസ്‌ക് പറഞ്ഞിരുന്നു.

കഴിഞ്ഞ വര്‍ഷം ലഹരി ഉപയോഗം തന്റെ മൂത്രസഞ്ചിയെ ബാധിക്കുന്നുണ്ടെന്ന് മസ്‌ക് തന്റെ സഹപ്രവര്‍ത്തകരോട് പറഞ്ഞതായാണ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments

Popular Articles

error: Content is protected !!