മുൻ പങ്കാളി നടൻ ബാലയ്ക്ക് നേരെ അതീവ ഗൗരവതരമായ ആരോപണങ്ങളുമായി ഡോ. എലിസബത്ത് ഉദയൻ . ബാലയുടെ പേരെടുത്ത് പറയാതെയാണ് എലിസബത്തിന്റെ ആരോപണങ്ങൾ. തന്നെ മറ്റൊരാളുടെ മുന്നിൽ വെച്ച് റേപ് ചെയ്തുവെന്നും അതിന് ശേഷം പലതവണ ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്നും വീഡിയോയിൽ ഇവർ പറയുന്നു.
അമിതമായി ഉറക്കഗുളികകൾ കഴിച്ച് അവശനിലയിലായ എലിസബത്തിനെ കഴിഞ്ഞ ദിവസമാണ് അഹമ്മദാബാദിലെ ബിജെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിക്കിടക്കയിൽ നിന്നാണ് എലിസബത്ത് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
”നിങ്ങളെന്നെ വേറെ ആളുടെ മുന്നിൽ വെച്ച് റേപ് ചെയ്തപ്പോൾ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നുവെന്ന കാര്യം പറഞ്ഞിട്ടുണ്ട്. 3 ദിവസം തുടർച്ചയായി ആത്മഹത്യയ്ക്ക് ശ്രമിച്ചു. നിങ്ങളെന്നെ മുറിയിൽ പൂട്ടിയിട്ടു. ഭക്ഷണം പോലും തന്നില്ല. ടാപ് വെള്ളം കുടിച്ചാണ് ഇരുന്നത്..
ഒരു പെണ്ണ് വന്ന് ഒരാൾ തന്നെ റേപ് ചെയ്തു, പറ്റിച്ചു, വേറെ ഒരാളുടെ മുന്നിൽ വെച്ച് റേപ് ചെയ്തു എന്നൊക്കെ പറഞ്ഞിട്ടും ഒരു വിലയും ഇല്ലാത്ത ആളുകൾക്ക് താൻ ഈ വീഡിയോ ചെയ്യുന്നതാണ് ഇത്ര വലിയ തെറ്റ് എങ്കിൽ ജീവിതകാലം മുഴുവൻ ജയിലിൽ കിടക്കാൻ തയ്യാറാണ്. ഇ
കുറേ വീഡിയോകളിൽ എന്റെ ഭാര്യ ഗോൾഡ് ആണ് എന്നൊക്കെ പറഞ്ഞിട്ട് ഇപ്പോൾ എങ്ങനെയാണ് ഇത്ര വിഷം ആയത്. നിങ്ങൾക്ക് ഒഴിവാക്കാമായിരുന്നില്ലേ. അതിന് പ്രത്യേകിച്ച് ബുദ്ധിമുട്ടൊന്നും ഇല്ലായിരുന്നല്ലോ. 8 മാസം പ്രേമിച്ചിട്ടാണ് കെട്ടിയത്. അപ്പോൾ വേറൊരു പെണ്ണിനെ നിങ്ങൾ കൊണ്ട് നടന്നു. അത് പണിക്കാരിയാണെന്നാണ് നിങ്ങൾ പറഞ്ഞത്.
പേര് പറഞ്ഞില്ലെങ്കിൽ കുഴപ്പമില്ലല്ലോ. പേര് പറഞ്ഞാണല്ലോ കുഴപ്പം. അങ്ങനെയുളള കളി ആണല്ലോ ഇപ്പോ നടക്കുന്നത്. താനും ആരുടേയും പേര് പറയുന്നില്ല. മോൻസൺ മാവുങ്കലിന്റെ കേസ് നടക്കുന്ന സമയത്ത് അയാളുമായുളള എല്ലാ പണമിടപാടും കട്ട് ചെയ്യണം എന്ന് ആവശ്യപ്പെട്ട് ഇയാളെ വിളിച്ച് പറഞ്ഞത് ഒരു എസ് പിയാണ്. സിനിമയിൽ അഭിനയിക്കണമെന്ന് ആഗ്രഹിക്കുന്ന പെൺകുട്ടികളെ കൊണ്ട് വന്ന് പീഡിപ്പിക്കുന്ന ഒരു സ്ഥലം നടത്തുന്ന ആളെ നിങ്ങൾ ഇത്ര മാത്രം വിശ്വസിക്കുന്നുണ്ടല്ലോ. ചാരിറ്റി ചെയ്യുന്നത് അയാളുടെ കാശല്ല. അത് ഒരു ഫൗണ്ടേഷൻ ആണ്. അതിൽ ആണുങ്ങളും പെണ്ണുങ്ങളും ഉണ്ട്. അതിൽ പല പെണ്ണുങ്ങൾക്കും ഇയാൾ വിവാഹ വാഗ്ദാനം കൊടുത്തിട്ടുണ്ട്. ഇയാളുടെ കല്യാണത്തിന്റെ പ്രഖ്യാപനം വന്നപ്പോൾ ലണ്ടനിൽ നിന്നുളള ഒരു സ്ത്രീ കാശയക്കുന്നത് നിർത്തി”.എലിസബത്ത് പറഞ്ഞു.