ഭൂമി ഭൂമിയെത്തന്നെ വിഴുങ്ങുന്നുവെന്ന് പഠന റിപ്പോർട്ട്. തുർക്കിയിൽ നിന്നാണ് ഈ വിചിത്ര പ്രതിഭാസം റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.
തുർക്കിയുടെ മധ്യ അനറ്റോലിയൻ പീഠഭൂമിയുടെ അടിയിൽ, ഭൂമിയുടെ പുറംതോടിന്റെ ഒരു ഭാഗം ഭൂമിയുടെ ഉള്ളിലേക്ക് അടർന്നു വീഴുന്നുവെന്ന് അടുത്തിടെ പ്രസിദ്ധീകരിച്ച ഒരു പഠനം വെളിപ്പെടുത്തി. ലിത്തോസ്ഫെറിക് ഡ്രിപ്പിംഗ് എന്നറിയപ്പെടുന്ന ഈ അപൂർവ പ്രതിഭാസം, ഭയപ്പെടേണ്ട ഒന്നാണ് എവിടെയൊക്കെ ഇതു സംഭവിക്കുമെന്ന് മുൻകൂട്ടികാണാനാവില്ല.
നേച്ചർ കമ്മ്യൂണിക്കേഷൻസിൽ പ്രസിദ്ധീകരിച്ച പഠനം നടത്തിയത് , മധ്യ തുർക്കിയിൽ സ്ഥിതി ചെയ്യുന്ന ഒരു ടോപ്പോഗ്രാഫിക് ഡിപ്രഷനായ കൊന്യ തടത്തെ കേന്ദ്രീകരിച്ചാണ്. ഉപഗ്രഹ, ഭൂകമ്പ ഡാറ്റ ഉപയോഗിച്ചാണ് ഈ കണ്ടെത്തലിലേക്ക് ഗവേഷകർ എത്തിയത്.
അടിസ്ഥാനപരമായി, ഭാരമേറിയ താഴത്തെ പുറംതോട് ഒരു വിസ്കോസ് പദാർത്ഥം പോലെ താഴേക്ക് ഇടിഞ്ഞുവീഴാൻ തുടങ്ങിയിരിക്കുന്നു, ഇത് സാവധാനത്തിൽ ചലിക്കുന്ന, ഒരു പൊട്ട് രൂപപ്പെടുത്തുകയും ഉപരിതലത്തെ താഴേക്ക് വലിക്കുകയും ചെയ്യുന്നു. എന്നാൽ പിന്നീട്ഈ ഉരുകിയ പൊട്ട് വേർപെട്ടുകഴിഞ്ഞാൽ, പുറംതോട് വീണ്ടും ഉയർന്നുവരുന്നു,
മധ്യ അനറ്റോലിയൻ പീഠഭൂമി ദശലക്ഷക്കണക്കിന് വർഷങ്ങളായി പതുക്കെ ഉയർന്നുവരുന്ന ഒന്നാണ്, കഴിഞ്ഞ 10 ദശലക്ഷം വർഷങ്ങളായി ഏകദേശം ഒരു കിലോമീറ്റർ ഉയരത്തിൽ എത്തിയിരിക്കുകയാണ് അത്. എന്നാൽ കൗതുകകരമെന്നു പറയട്ടെ, ഒരു പ്രദേശമിങ്ങനെ ഉയർന്നുവരുമ്പോൾ അതിനടുത്തുള്ള കോന്യ തടം വളരെ വ്യത്യസ്തമായി പ്രതിവർഷം ഏകദേശം 20 മില്ലിമീറ്റർ എന്ന തോതിൽ താഴുന്നു.
ലോകമെമ്പാടും ഇത്തരത്തിലുള്ള പ്രതിഭാസം നടക്കുന്നതിനുള്ള സാധ്യതയുണ്ടെന്നാണ് ഗവേഷകർ പറയുന്നു.