Saturday, June 14, 2025
spot_imgspot_img

Top 5 This Week

spot_img

Related Posts

ഡ്രൈഫ്രൂട്ട്‌സ് വില ഉയരുന്നു, പിന്നില്‍ തുര്‍ക്കിയും പാക് വിഷയവും

രാജ്യത്ത് ഡ്രൈ ഫ്രൂട്ട്‌സിന്റെ വില വര്‍ധിക്കുകയാണ് അഫ്ഗാനിസ്ഥാനില്‍ നിന്ന് പാകിസ്ഥാന്‍ വഴി എത്തിയിരുന്ന ഡ്രൈ ഫ്രൂട്ട്‌സിന്റെ ഇറക്കുമതി നിലച്ചതാണ് ഇത്തരത്തിലുള്ള ഒരു അവസ്ഥയ്ക്ക് കാരണമായത് ഇത് വിപണിയില്‍ ഉണങ്ങിയ പഴങ്ങളുടെയും സുഗന്ധവ്യഞ്ജനങ്ങളുടെയും വില കുത്തനെ ഉയര്‍ത്താന്‍ കാരണമായി.

അട്ടാരി-വാഗ അതിര്‍ത്തി വഴി കരമാര്‍ഗ്ഗമുള്ള വ്യാപാരമാണ് ഇപ്പോള്‍ തടസ്സപ്പെട്ടിരിക്കുന്നത്. മുന്‍പ് അഫ്ഗാനിസ്ഥാനില്‍ നിന്ന് ഡ്രൈ ഫ്രൂട്ട്‌സ് റോഡ് മാര്‍ഗ്ഗം പാകിസ്ഥാന്‍ വഴി 9-10 ദിവസങ്ങള്‍ക്കുള്ളില്‍ ഇവിടെയെത്തിയിരുന്നു. കിലോയ്ക്ക് 20 രൂപ മുതല്‍ 40 രൂപ വരെ മാത്രമായിരുന്നു ചെലവ്. ഏപ്രില്‍ 22-ന് നടന്ന ഭീകരാക്രമണത്തിന് ശേഷം ഇന്ത്യ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്ക് മറുപടിയായി ഏപ്രില്‍ 24-ന് പാകിസ്ഥാന്‍ ഇന്ത്യയുമായുള്ള വ്യാപാരം നിര്‍ത്തിവച്ചിരുന്നു. ഇത് ചരക്ക് ഗതാഗതത്തെയും ബാധിച്ചു. അട്ടാരി-വാഗ അതിര്‍ത്തിയിലെ ചെക്ക് പോസ്റ്റും ഇന്ത്യ അടച്ചുപൂട്ടി. ഇത് പാകിസ്ഥാനുമായുള്ള 3,886 കോടി രൂപയുടെ അതിര്‍ത്തി കടന്നുള്ള വ്യാപാരത്തെ പൂര്‍ണ്ണമായി തടസ്സപ്പെടുത്തി.

വിമാനമാര്‍ഗ്ഗം ചരക്ക് കൊണ്ടുവരാന്‍ കിലോയ്ക്ക് കുറഞ്ഞത് 200 രൂപയെങ്കിലും ചെലവാകും.

ഏഷ്യയിലെ ഏറ്റവും വലിയ ഡ്രൈ ഫ്രൂട്ട്‌സ് മാര്‍ക്കറ്റ് അഫ്ഗാനിസ്ഥാനില്‍ സ്ഥിതി ചെയ്യുന്നതിനാല്‍, 85% ഡ്രൈ ഫ്രൂട്ട്‌സും അഫ്ഗാനിസ്ഥാനില്‍ നിന്നാണ് ഇവിടെ എത്തുന്നത്. അഫ്ഗാനിസ്ഥാനിലേക്കുള്ള റോഡ് ബന്ധം തടസ്സപ്പെട്ടതോടെ ഗുര്‍ബന്ദി ബദാം, ഉണക്കമുന്തിരി, തുടങ്ങിയ പ്രധാന ഉണങ്ങിയ പഴങ്ങളുടെ ലഭ്യതയെ ഇത് സാരമായി ബാധിച്ചിട്ടുണ്ട്. മുന്‍പ് കിലോയ്ക്ക് 700 രൂപയ്ക്ക് വിറ്റിരുന്ന അഫ്ഗാന്‍ ഗുര്‍ബന്ദി ബദാമിന് ഇപ്പോള്‍ 850 രൂപയാണ് വില.

പാകിസ്ഥാന് തുര്‍ക്കി പിന്തുണ നല്‍കിയതിന് പിന്നാലെ തുര്‍ക്കിയുമായുള്ള വ്യാപാരം ബഹിഷ്‌കരിക്കാനുള്ള ആഹ്വാനം വിലക്കയറ്റത്തിന് ആക്കം കൂട്ടിയിട്ടുണ്ട്. ഇന്ത്യയില്‍ വ്യാപകമായി ഉപയോഗിക്കുന്ന ഖസ്ഖസ് , ഹാസല്‍നട്ട് എന്നിവയുടെ പ്രധാന കയറ്റുമതി രാജ്യമാണ് തുര്‍ക്കി. കിലോയ്ക്ക് 1,300 രൂപയായിരുന്ന ഹാസല്‍നട്ടിന് ഇപ്പോള്‍ 1,500 രൂപയാണ് വില.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments

Popular Articles

error: Content is protected !!