ഭാവിയിൽ നിരത്തുകളിൽ ഡ്രൈവറില്ലാത്ത വാഹനങ്ങളാകും ഉണ്ടാവുകയെന്ന് ഗവേഷകർ പ്രവചിച്ചിരിക്കുന്നത് നാം കേട്ടിട്ടുണ്ട്. എന്നാൽ ഇപ്പോഴതിനെക്കുറിച്ച് ചിന്തിക്കുന്നത് അൽപ്പം കടന്ന കയ്യായാണ് അനുഭവപ്പെടുക. എന്നാൽ ചൈനയിൽ ചെന്നാൽ ഇക്കാര്യത്തിൽ ഭാവിയിലേക്ക് ടൈംട്രാവൽ ചെയ്ത അനുഭവം കിട്ടും.ബീജിംഗിനും, ടിയാൻജിൻ തുറമുഖത്തിനും ഇടയിലുള്ള ഹൈവേയിൽ നിന്നൊരു ദൃശ്യമാണ് ഇപ്പോള്‍ ലോകത്തിന്‍റെ ശ്രദ്ധ ആകര്‍ഷിക്കുന്നത്.
ഈ ഹെെവേയില്‍ സാധനം നിറച്ച വലിയ ലോറികൾ ഓടുകയാണ്, പക്ഷെ അവയുടെ ഡ്രൈവിങ് സീറ്റിലേക്ക് നോക്കിയാല്‍ ആരെയും നിങ്ങൾക്ക്കാണാനാകില്ല. കാരണം ഡ്രെെവര്‍മാരില്ലാതെ, സ്വയം നിയന്ത്രണം ഏറ്റെടുത്ത് ഓടുന്ന ലോറികളാണിവ. ഡ്രെെവര്‍ലെസ് ലോറികളുടെ ട്രയല്‍ റണ്ണാണ് ചെെനയിലെ ഈ ഇന്‍ഡസ്ട്രിയില്‍ ഏരിയയില്‍ നടക്കുന്നത്. ഇവിടെയുള്ള പരീക്ഷണ ഓട്ടം വിജയിച്ചതിന് ശേഷമായിരിക്കും
ഈ വാഹനങ്ങൾ പൊതുനിരത്തില്‍ ഇറക്കുക എന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. സർക്കാരിന്റെ നിർദേശപ്രകാരം ആദ്യ ഘട്ടങ്ങളില്‍
ലോറിയില്‍ സേഫ്റ്റി ഡ്രൈവർ ഉണ്ടായിരിക്കും. എങ്കിലും വാഹനം ഓടുന്നത് ഡ്രൈവറുടെ സഹായത്തോടെ ആയിരിക്കില്ല. കൂടാതെ ഇത്തരം വാഹനങ്ങൾ നിരത്തിൽ സാധാരണമാകുന്നതോടെ സേഫ്റ്റി ഡ്രൈവറേയും ഒഴിവാക്കാൻ കഴിയും
നിലവിൽ യാത്രയുടെ ആദ്യ ഘട്ടത്തില്‍ ഡ്രൈവർക്ക് വാഹനത്തിൽ പൂർണനിയന്ത്രണമുണ്ടാകും. പിന്നീട് ലോറി നിയന്ത്രണം സ്വയം ഏറ്റെടുത്ത് മുന്നോട്ട് പോകും.
എന്നാല്‍ ഡ്രൈവർ ഇല്ലാതെ ഓടുന്ന ലോറികളില്‍ ആശങ്കയുള്ളവരും ഏറെയാണ്. മുൻപ്, ഒരു ഓട്ടോമാറ്റിക് വാഹനം ‘ഓട്ടോ പൈലറ്റ്’ മോഡിലേക്ക് മാറ്റിയതിനെ തുടർന്ന് മൂന്ന് യൂണിവേഴ്‌സിറ്റി വിദ്യാർത്ഥികൾ അപകടത്തിൽ മരിച്ചിരുന്നു. ഇത് ജനങ്ങളിൽ ഈ രീതിയെക്കുറിച്ച് ആശങ്ക വർധിക്കാൻ കാരണമായിട്ടുണ്ട്.
മനുഷ്യർ ഓടിക്കുന്ന വാഹനങ്ങളെക്കാൾ കാര്യക്ഷമമായിരിക്കും ഓട്ടോമാറ്റിക് വാഹനങ്ങൾ എന്ന് വിദഗ്ധരും അഭിപ്രായപ്പെടുന്നുണ്ട്. എല്ലാ നിയമങ്ങളും കൃത്യമായി പാലിച്ച് മാത്രമായിരിക്കും ഓട്ടോമാറ്റിക് വാഹനങ്ങൾ ഓടുക.