വിമാനത്തില്‍ ബോംബു വെച്ചെന്ന് വിളിച്ചു പറഞ്ഞ് യാത്രക്കാരെ ഭീഷണിപ്പെടുത്തിയ വാർത്തയും അതിന്റെ ദൃശ്യങ്ങളുമാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. യുകെയിലെ ല്യൂട്ടനില്‍ നിന്നും ഗ്ലാസ്‌ഗോയിലേക്ക് രാവിലെ 7 മണിക്ക് പോയ വിമാനത്തിലായിരുന്നു ഈ നാടകീയ രംഗങ്ങൾ. തുടര്‍ന്ന് പോലീസെത്തി ഈ 41 കാരനെ അറസ്റ്റ് ചെയ്തു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായുണ്ട്. തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് ഇക്കാര്യം വിശദമായി വിശകലനം ചെയ്തുകൊണ്ടിരിക്കുകയാണ്.
വിമാനത്തിന്റെ പുറകു ഭാഗത്ത് ഇയാൾ നിൽക്കുന്നത്.വിമാനം താഴെയിറക്കുക, വിമാനത്തിനുള്ളിലെ ബോംബ് കണ്ടെത്തുക എന്ന് ഇയാള്‍ ഉച്ചത്തില്‍ വിളിച്ചു പറയുന്നുണ്ട്. അമേരിക്ക മരിക്കട്ടെ, ട്രംപ് മരിക്കട്ടെ എന്നും ഉറക്കെ കൂവുന്നുണ്ട് . അതിനുശേഷം ഇയാള്‍ അള്ളാഹു അക്ബര്‍ എന്ന് മൂന്ന് തവണ വിളിക്കുന്നുമുണ്ട്. വിമാനത്തിലെ യാത്രക്കാരില്‍ ഒരാള്‍ തന്നെ ഇയാളെ കീഴടക്കി നിലത്ത് കിടത്തുകയായിരുന്നു.
മറ്റൊരു വീഡിയോ ക്ലിപ്പില്‍. അയാളുടെ ബാഗില്‍ എന്താണെന്ന് ചില യാത്രക്കാര്‍ അയാളോട് ചോദിക്കുന്നുമുണ്ട്. ബോംബാണോ എന്നും ചോദിക്കുന്നുണ്ട്. മറ്റു ചിലരുടെ സംശയം ഇയാള്‍ മദ്യമോ മയക്കുമരുന്നോ കഴിച്ചിട്ടുണ്ടോ എന്നായിരുന്നു. അതിനിടയില്‍, മറ്റ് രണ്ട് യാത്രക്കാര്‍ ഇയാളുടെ അടുത്തെത്തി, എന്തിനാണ് ഈ വിമാനത്തില്‍ ബോംബ് വയ്ക്കുന്നത് എന്നും ചോദിച്ചു.
തുടര്‍ന്ന് യാത്രക്കാര്‍ ഇയാളുടെ ദേഹ പരിശോധന നടത്തുകയും, ഇയാളുടെ ബാഗ് കണ്ടെത്തി പരിശോധിക്കുകയും ചെയ്തു. വിമാനം ഗ്ലാസ്‌ഗോയില്‍ ഇറങ്ങിയ ഉടന്‍ തന്നെ പോലീസ് എത്തി ഇയാളെ അറസ്റ്റ് ചെയ്തു. തന്റെ ഫോണും പഴ്സും മടക്കി തരാന്‍ അയാള്‍ ആവശ്യപ്പെട്ടെങ്കിലും മറ്റ് യാത്രക്കാര്‍ അത് ഗൗനിച്ചില്ല. ചിലര്‍ അയാളെ പരിഹസിച്ച് ചിരിക്കുന്നുമുണ്ടായിരുന്നു. ഇത്തരമൊരു സംഭവം ഉണ്ടായതായി ഈസിജെറ്റും സ്ഥിരീകരിച്ചിട്ടുണ്ട്.