Friday, June 27, 2025
spot_imgspot_img

Top 5 This Week

spot_img

Related Posts

ഈ ഡെമോക്രാറ്റുകൾ പരിധി കടന്നിരിക്കുന്നു, നൂറ് ശതമാനം കമ്മ്യൂണിസ്റ്റ് ഭ്രാന്തൻ, കാണാൻ ഭയാനകവും പരുക്കനും; എല്ലാ മണ്ടന്മാരും അവനെ പിന്തുണയ്ക്കുന്നു; ന്യൂയോര്‍ക്ക് മേയര്‍ സ്ഥാനാര്‍ത്ഥി ഇന്ത്യന്‍ വംശജന്‍ സൊഹ്റാന്‍ മംദാനിക്കെതിരെ ട്രംപ്

ന്യൂയോര്‍ക്ക് സിറ്റി മേയറാകുന്നതിനുള്ള ഡെമോക്രാറ്റ് പ്രൈമറിയില്‍ വിജയിച്ചെത്തിയ ഇന്ത്യന്‍ വംശജന്‍ സൊഹ്റാന്‍ മംദാനിക്കെതിരെ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ‘നൂറ് ശതമാനം കമ്മ്യൂണിസ്റ്റ് ഭ്രാന്തന്‍’ എന്നാണ് മംദാനിയെ ട്രംപ് വിളിച്ചത്.

‘ഒടുവില്‍ അത് സംഭവിച്ചു. ഡെമോക്രാറ്റുകള്‍ പരിധി കടന്നു. നൂറ് ശതമാനം കമ്മ്യൂണിസ്റ്റ് ഭ്രാന്തനായ സൊഹ്റാന്‍ മംദാനി ന്യൂയോര്‍ക്ക് മേയര്‍ പദവിയിലേക്ക് അടുക്കുകയാണ്. നേരത്തെ നമുക്ക് പുരോഗമന ഇടതുപക്ഷക്കാര്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇത് പരിഹാസ്യമാണ്’, അദ്ദേഹത്തെ കാണാന്‍ ഭയാനകവും ശബ്ദം പരുക്കവുമാണ്. ബുദ്ധിമാനല്ല. മണ്ടന്മാരെല്ലാം അവനെ പിന്തുണയ്ക്കുന്നു. മഹാനായ പലസ്തീന്‍ സെനറ്റര്‍ ചക്ക് ഷൂമര്‍ അവനെ വണങ്ങുന്നു. എന്നും ട്രംപ് പറഞ്ഞു.

മുന്‍ ഗവര്‍ണര്‍ ആന്‍ഡ്രൂ ക്യൂമോയേക്കാള്‍ മംദാനി ലീഡ് നേടി. 36 ശതമാനത്തിന് എതിരെ 43 ശതമാനം വോട്ടുനേടിയാണ് മംദാനിയുടെ അട്ടിമറിജയം കുറിച്ചിരിക്കുന്നത്.ഡമോക്രാറ്റുകള്‍ക്ക് ആധിപത്യമുള്ള നഗരത്തില്‍ മംദാനിക്ക് മുന്‍തൂക്കമുണ്ട്. നിലവിലെ മേയറും ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവുമായ എറിക് ആഡംസ് സ്വതന്ത്രനായി മത്സരിക്കും. നവംബറിലാണ് തിരഞ്ഞെടുപ്പ്.

ഇന്ത്യന്‍ അമേരിക്കന്‍ ചലച്ചിത്ര പ്രവര്‍ത്തക മീര നായരുടെയും ഇന്ത്യന്‍ വംശജനായ ഉഗാണ്ടന്‍ മാര്‍ക്സിസ്റ്റ് പണ്ഡിതനായ മഹ്‌മൂദ് മംദാനിയുടെയും മകനാണ് 33 കാരനായ സൊഹ്രാന്‍ മംദാനി.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments

Popular Articles

error: Content is protected !!