മനുഷ്യരെ പോലെ തന്നെ അതിജീവനത്തിനായി സാമൂഹിക ബന്ധങ്ങളുണ്ടാക്കുകയും അവ നിലനിര്‍ത്തുകയും ചെയ്യുന്ന ജീവികള്‍ ധാരാളമാണ്. ഉയര്‍ന്ന സാമൂഹിക ബന്ധങ്ങള്‍ വെച്ചുപുലര്‍ത്തുന്ന ജീവികള്‍ക്ക് കൂടുതല്‍ ഉയര്‍ന്ന ആശയവിനിമയ സംവിധാനങ്ങളുമുണ്ട്. ഉദാഹരണമായി ചിമ്പാന്‍സികള്‍ പരസ്പരം ആശയവിനിമയം നടത്തുന്നത് അവ പുറപ്പെടുവിക്കുന്ന വ്യത്യസ്തതരം ശബ്ദങ്ങളിലൂടെയാണ്. അതുപോലെ തന്നെ താഴ്ന്ന ഫ്രീക്ക്വന്‍സിയിലുള്ള ശബ്ദങ്ങള്‍ വഴി ആനക്കൂട്ടങ്ങള്‍ പരസ്പരം സംസാരിക്കാറുണ്ട്.
കടലിലാണെങ്കില്‍ ഡോള്‍ഫിനുകള്‍ ചൂളം വിളിയിലൂടെയാണ് പരസ്പരം വിവരങ്ങള്‍ കൈമാറുന്നത്. ഇക്കാര്യം വളരെ മുമ്പ് തന്നെ ശാസ്ത്ര ലോകം കണ്ടെത്തിയിരുന്നു. എന്നാല്‍ ബോട്ടില്‍ നോസ് ഡോള്‍ഫിനുകളെ സംബന്ധിക്കുന്ന ഒരു പുതിയ വിവരം കൂടി പുറത്തുവന്നിരിക്കുകയാണ്. ഡോള്‍ഫിന്‍ കൂട്ടത്തിലേ ഓരോന്നിനും വ്യത്യസ്ത പേരുകളുണ്ടെന്നുള്ളതാണ് ഇത്.
ഇവ പരസ്പരം പേര് വിളിച്ചാണ് വിവരങ്ങള്‍ കൈമാറുക. ഓരോ ഡോള്‍ഫിനുകളെയും ഇങ്ങനെ വളരെ വ്യത്യസ്തമായ പേരുകളാണ് വിളിക്കുന്നതെന്ന് ഗവേഷകര്‍ കണ്ടെത്തിക്കഴിഞ്ഞു. എന്നാല്‍ നമ്മള്‍ കരുതുന്നത് പോലെ യുള്ള ഒരു പേര് വിളിക്കലല്ല അതെന്നതാണ് അറിഞ്ഞിരിക്കേണ്ട മറ്റൊരു വസ്തുത. അവര്‍ വളരെ വേറിട്ട തരം ശബ്ദങ്ങളാണ് ഓരോരുത്തരെയും വിളിക്കാനായി ഉപയോഗിക്കുക. ഇത് വളരെപ്പെട്ടെന്ന് തന്നെ ഇവര്‍ തിരിച്ചറിയുകയും അതിനോ്ട പ്രതികരിക്കുകയും ചെയ്യുന്നുവെന്ന് ഗവേഷകര്‍ വ്യക്തമാക്കുന്നു.