Saturday, June 14, 2025
spot_imgspot_img

Top 5 This Week

spot_img

Related Posts

കുട്ടികള്‍ക്ക് പകരം പട്ടികള്‍ മതി, ജനസംഖ്യ കുറഞ്ഞ് ലോകരാജ്യങ്ങള്‍, മനുഷ്യരിലെ ഈ മാറ്റത്തിന് പിന്നിലെന്ത്

പാശ്ചാത്യ സമൂഹത്തില്‍ ജനനനിരക്ക് ഗണ്യമായി കുറയുന്നുവെന്ന്് റിപ്പോര്‍ട്ടുകള്‍ ്. അതേസമയം നായകളെ വളര്‍ത്തുന്നവരുടെ എണ്ണത്തില്‍ വര്‍ധനവും ഉണ്ടാകുന്നുണ്ട്. യുഎസ്, കാനഡ, ഓസ്ട്രേലിയ, യൂറോപ്പിന്റെ ഭൂരിഭാഗവും, മൂന്നിലൊന്ന് മുതല്‍ പകുതി വരെ വീടുകളില്‍ കുറഞ്ഞത് ഒരു നായയെങ്കിലും ഉണ്ട്. ഇവയുടെ എണ്ണം വര്‍ധിക്കുന്നതനുസരിച്ച് കുഞ്ഞുങ്ങളുടെ എണ്ണത്തില്‍ കുറവും ഉണ്ടാകുന്നുണ്ട് ഇത് മൂലം വലിയ പ്രതിസന്ധിയിലേക്കാണ് ലോകരാജ്യങ്ങള്‍ നീങ്ങുന്നത്.

ഹംഗറിയിലെ ഈറ്റ്വോസ് ലോറണ്ട് സര്‍വകലാശാലയിലെ എഥോളജിസ്റ്റുകളായ ലോറ ഗില്ലറ്റും എനിക്കോ കുബിനിയും ഇത്തരമൊരു കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്.

ആയിരക്കണക്കിന് വര്‍ഷങ്ങളായി, നായ മനുഷ്യന്റെ വളരെ വിശ്വസ്തനായ ഒരു കൂട്ടാളിയാണ് ആദ്യകാലങ്ങളില്‍ വേട്ടയാടലിലും സംരക്ഷണത്തിനുമൊക്കെയായാണ് നായകളെ വളര്‍ത്തിയിരുന്നത്. എന്നാല്‍ ഇന്ന് അതല്ല സ്ഥിതി വീട്ടിനുള്ളില്‍ മനുഷ്യര്‍ക്കൊപ്പമുള്ള സ്ഥാനം ഇവര്‍ക്ക് ലഭിച്ചുകഴിഞ്ഞിരിക്കുന്നു. മനുഷ്യക്കുഞ്ഞുങ്ങളുടേതിന് സമാനമായ പരിഗണനയാണ് ഇന്ന് നായ്ക്കള്‍ക്ക് ലഭിക്കുന്നത്. ഇതോടെ മനുഷ്യശിശുക്കളെ വളര്‍ത്തിക്കൊണ്ടുവരാന്‍ എടുക്കേണ്ടി വരുന്ന പണചിലവ് സമ്മര്‍ദ്ദങ്ങള്‍ എന്നിവയൊക്കെ ലാഭിക്കുകയാണ് മിക്ക നായവളര്‍ത്തുകാരുമെന്നാണ് ഗവേഷകര്‍ പറയുന്നത്.

സാമ്പത്തികമായി നോക്കിയാല്‍, യുഎസിലെ കാര്യം തന്നെ എടുക്കാം ഇവിടെ ഒരു കുട്ടിയെ വളര്‍ത്തുന്നതിനുള്ള ചെലവ് സമീപ വര്‍ഷങ്ങളില്‍ ക്രമാനുഗതമായി വര്‍ദ്ധിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ മാത്രം, ചെലവ് 35.7 ശതമാനം വര്‍ദ്ധിച്ചതായി ഒരു സര്‍വേ കണക്കാക്കുന്നു.

ഇതോടൊപ്പം മാറിക്കൊണ്ടിരിക്കുന്ന കുടുംബഘടന,മാതാപിതാക്കളുടെ – പ്രത്യേകിച്ച് അമ്മമാരുടെ – തൊഴില്‍ മേഖലയിലുള്ള സമ്മര്‍ദ്ദങ്ങള്‍ എന്നിവയെക്കുറിച്ചുള്ള ആശങ്കകള്‍, ഇവയൊക്കെ കുട്ടികള്‍ക്ക് പകരം നായ്ക്കളെ വളര്‍ത്തുന്നതിലേക്ക് ആളുകളെ എത്തിച്ചിട്ടുണ്ട്. കൂടാതെ വംശഭേദമില്ലാതെ മറ്റുള്ളവരെ പരിപാലിക്കാന്‍ മനുഷ്യര്‍ പരിണമിച്ചിരിക്കാമെന്നും ഗവേഷകര്‍ പഠനത്തില്‍ പറയുന്നു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments

Popular Articles

error: Content is protected !!