ഡിഷ് സോപ്പുകൊണ്ട് പാത്രം കഴുകൽ മാത്രമാണ് ചെയ്യാവുന്നത് എന്ന തോന്നലുണ്ടോ. എന്നാൽ അത് വളരെ തെറ്റാണ്. ഡിഷ് സോപ്പുകളുടെ ചില ഉപയോഗങ്ങൾ നമ്മളെത്തന്നെ അമ്പരപ്പിക്കുന്നതാണ്. ഡിഷ് വാഷുകളിൽ നിന്ന് ഫോസ്ഫേറ്റുകളും മറ്റ് കഠിനമായ രാസവസ്തുക്കളും ഇല്ലാത്തതിനാൽ ഇത് വളരെ സുരക്ഷിതമാണ്. അതുകൊണ്ട് തന്നെ പല സ്ഥലങ്ങളിലും വിശ്വസിച്ച് ഉപയോഗിക്കാനാവും.
ആഭരണങ്ങളുടെ തിളക്കം വീണ്ടെടുക്കാൻ
നിങ്ങളുടെ ആഭരണങ്ങൾ വീട്ടിൽ തന്നെ വൃത്തിയാക്കാൻ ഏറ്റവും അനുയോജ്യമായ പരിഹാരമാണ് ഡിഷ് സോപ്പ്.ആഭരണങ്ങൾ ഡിഷ് സോപ്പും ചെറുചൂടുള്ള വെള്ളവും ചേർത്ത ലായനിയിൽ കുറച്ച് മിനിറ്റ് മുക്കിവയ്ക്കുക.
അവിടെ നിന്ന്, വൃത്തിയുള്ളതും മൃദുവായതുമായ ഒരു ടൂത്ത് ബ്രഷ് ഉപയോഗിച്ച് കറകൾ നീക്കം ചെയ്യുക, ഉണങ്ങിയ വൃത്തിയുള്ള കോട്ടൺ തുണി ഉപയോഗിച്ച് തുടയ്ക്കുക.
തറ വൃത്തിയാക്കാൻ
ടൈൽ, റബ്ബർ, സ്റ്റോൺ, വിനൈൽ ഫ്ലോറുകൾ പുതിയത് പോലെ മനോഹരമാക്കാൻ ഡിഷ് സോപ്പും വെള്ളവും ഉപയോഗിച്ച് വീട്ടിൽ തന്നെ ഒരു ക്ലീനർ നിർമ്മിക്കാം ( മര തറകളിൽ ഇത് ഉപയോഗിക്കരുത്). ഉപയോഗിക്കുന്നതിന് മുമ്പ് ബ്ലീച്ച്, ഓയിൽ അല്ലെങ്കിൽ മോയ്സ്ചറൈസറുകൾ ഇല്ലാത്ത ഡിഷ് സോപ്പാണിതെന്ന് ഉറപ്പാക്കുക, അല്ലെങ്കിൽ അത് നിങ്ങളുടെ തറകൾക്ക് ഗുണത്തേക്കാളേറെ ദോഷം ചെയ്യും.
വസ്ത്രങ്ങളിലെയും ടേബിൾ ലിനനുകളിലെയും കടുപ്പമുള്ള കറകൾ നീക്കം ചെയ്യുക
എണ്ണ കറകളോ, മഷി കറകളോ, ആകട്ടെ, ഇങ്ങനെ പല പ്രശ്നങ്ങൾക്കുമുള്ള ഉത്തരമാണ് ഡിഷ് സോപ്പ്. കഴുകുന്നതിനുമുമ്പ് തുണിയുടെ കറയുള്ള ഭാഗത്ത് തേക്കാം . അതൽപ്പ സമയം അവിടെ വെച്ച ശേഷം സാധാരണ കഴുകുന്നത് പോലെ കഴുകിയെടുത്താൽ മതിയാകും.
മറ്റുപയോഗങ്ങൾ
മുകളിൽ പറഞ്ഞവ കൂടാതെ ധാാളം ഉപയോഗങ്ങൾ ഡിഷ് സോപ്പിനുണ്ട്.
അടുക്കളയിലെ കൗണ്ടർടോപ്പുകൾ, വീട്ടുപകരണങ്ങൾ, ബേസ്ബോർഡുകൾ, വിൻഡോസിൽസ്, നിങ്ങളുടെ ഫ്രിഡ്ജ്, ഫ്രീസർ എന്നിവയുടെ ഉൾവശം എന്നിവ വൃത്തിയാക്കുന്നതിനും ഇത് തന്നെ ധാരാളം. ഒരു സ്പ്രേ ബോട്ടിലിൽ മിശ്രിതം തയ്യാറാക്കി സ്പ്രേ ചെയ്ത് ഉപയോഗിക്കുക. . കാർപെറ്റ് കറകൾ നീക്കം ചെയ്യുന്നതിനായി 1 ടേബിൾസ്പൂൺ ഡിഷ് സോപ്പും 2 കപ്പ് ചെറുചൂടുള്ള വെള്ളവും കലർന്ന മിശ്രിതം ഉപയോഗിക്കാം.