പ്രിൻസ് ആന്റ് ഫാമിലിയുടെ വിജയാഘോഷ ചടങ്ങിൽ വികാരാധീനനായി നടൻ ദിലീപ് . താൻ ഇവിടെ വേണ്ടെന്ന് ചിലർ തീരുമാനിച്ചുവെന്നും എന്നാൽ പ്രേക്ഷകരാണ് തന്റെ ശക്തിയായി നിന്നതെന്നും ദിലീപ് പറഞ്ഞു. നടന്റെ വാക്കുകളിലേക്ക്
‘കുറച്ചാളുകൾ ദിലീപ് എന്ന പറയുന്ന നടൻ ഇവിടെ വേണ് എന്ന് തീരുമാനിച്ചു. എന്നാൽ അവരല്ലാതെ 33 വർഷമായി എന്നെ സ്നേഹിക്കുന്നവരുണ്ട്, ദിലീപ് ഫാൻസിന്റെ കാര്യമില്ല, അവരെ കുറിച്ച് പറയുകയാണെങ്കിൽ വാക്കുകളില്ല, കാരണം എല്ലാവരും എന്നെ വിട്ടുപോയ സമയത്ത് എന്നോട് കൂടുതൽ അടുത്തവരാണ് അവർ. അത്രയൊക്കെ അപമാനിക്കപ്പെട്ടിട്ടും അവരാരും എന്നെ വിട്ട് പോയില്ല.
ഈ വിജയത്തിന് പിന്നിൽ ദിലീപ് ഫാൻസിന് അപ്പുറം സിനിമയേയും എന്നേയും സ്നേഹിക്കുന്ന സൈലന്റ് ഫാൻസ് ഉണ്ട്. ദിലീപ് ഫാൻസ് അസോസിയേഷനിൽ കൂലിപ്പണിയെടുക്കുന്നവരും വലിയ ജോലിയുള്ളവരും ഉണ്ട്. അവർ അവരുടെ അധ്വാനത്തിന്റെ ഒരു വിഹിതം എടുത്തിട്ടാണ് ജീവകാരുണ്യപ്രവർത്തനങ്ങൾ ചെയ്യുന്നത്.
മുൻപ് എന്റെ അച്ഛന്റെ പേരിലുള്ള ട്രെസ്റ്റ് ഇവരെ പിന്തുണക്കുമായിരുന്നു. എന്നാൽ അഞ്ചെട്ട് വർഷമായി ട്രെസ്റ്റ് ഫ്രീസ് ചെയ്ത് വെച്ചിരിക്കുകയാണ്. ഈ 150ാമത്തെ ചിത്രം വരെ എന്നെ ത്തിച്ചതിന് എന്നെ ഇപ്പോഴും ഇവിടെ നിലനിർത്തുന്നതിന് പ്രത്യേകം നന്ദി പറയുന്നു. അത്രയേറെ കടപ്പാടുണ്ട് പ്രേക്ഷകരോട്.
150ാമത്തെ സിനിമ ചെയ്യുമ്പോൾ ആ സിനിമ വിജയിക്കുമോ ഇല്ലയോ എന്നൊന്നും എനിക്ക് അറിയുമായിരുന്നില്ല. എന്നാൽ ഈ സിനിമ എത്തേണ്ടിടത്ത് എത്തണം അത് ഞാൻ എത്തിക്കും എന്ന് ഉറച്ച് തീരുമാനിച്ച് ഇറങ്ങിയ ആളാണ് ലിസ്റ്റിൻ സ്റ്റീഫൻ. ഞാൻ ആദ്യമായാണ് ലിസ്റ്റിനൊപ്പം സിനിമ ചെയ്യുന്നത്, ശരിക്കും ഞാൻ അത്ഭുതപ്പെട്ടിട്ടുണ്ട്. എന്റെ സിനിമ കണ്ട് എന്നോടുള്ള സ്നേഹം കൊണ്ട് എനിക്ക് വേണ്ടി സിനിമ ചെയ്തവരാണിവർ.ദിലീപ് പറഞ്ഞു.
കോമഡിയ്ക്ക് പ്രാധാന്യം നൽകിയ ‘പ്രിൻസ് ആൻഡ് ഫാമിലി’ മേയ് ഒമ്പതിനാണ് തിയേറ്ററുകളിലെത്തിയത്. ഒരു മാസം പിന്നിടുമ്പോൾ ചിത്രം ആഗോളതലത്തിൽ 25 കോടിയോളം കളക്റ്റ് ചെയ്തെന്നാണ് സാക്നിൽക്ക് റിപ്പോർട്ട് ചെയ്യുന്നത്.