Thursday, August 7, 2025
spot_imgspot_img

Top 5 This Week

spot_img

Related Posts

ധോണിയെ ക്യാപ്റ്റൻ എന്ന് വിളിക്കാനാവില്ല, കാരണങ്ങൾ നിരത്തി പരാതി നൽകി അഭിഭാഷകൻ

“ക്യാപ്റ്റൻ കൂൾ” എന്ന വിളിപ്പേര് ട്രേഡ്‌മാർക്ക് ചെയ്യാനുള്ള മുൻ ഇന്ത്യൻ ക്യാപ്റ്റൻ എം എസ് ധോണിയുടെ നീക്കത്തിനെതിരെ രം​ഗത്തുവന്ന് അഭിഭാഷകൻ. ഡൽഹി സ്വദേശിയായ അഭിഭാഷകൻ അശുതോഷ് ചൗധരിയാണ് ധോണിയുടെ വിളിപ്പേരായ “ക്യാപ്റ്റൻ കൂൾ” ട്രേഡ്‌മാർക്ക് ചെയ്യാനുള്ള അപേക്ഷയെ എതിർത്തുകൊണ്ട് പരാതി നൽകിയത്.

2007 ലെ ട്വന്റി20 ലോകകപ്പ് ഫൈനലിൽ ഇന്ത്യ പാകിസ്ഥാനെ പരാജയപ്പെടുത്തി കിരീടം ചൂടിയപ്പോഴാണ് ആരാധകർ ധോണിയെ ആദ്യമായി ‘ക്യാപ്റ്റൻ കൂൾ’ എന്ന് വിശേഷിപ്പിച്ചത്. 2011 ലെ ഏകദിന ലോകകപ്പും 2013ലെ ചാമ്പ്യൻസ് ട്രോഫിയും നേടിയതോടെ, ക്യാപ്റ്റൻ കൂൾ ശരിക്കും ധോണിയുടെ വിശേഷണമായി മാറുകയായിരുന്നു.

ക്യാപ്റ്റൻമാരെ സാധാരണ വിശേഷിപ്പിക്കാൻ മാദ്ധ്യമങ്ങളും ആരാധകരും ഉപയോഗിക്കുന്ന പൊതുവിശേഷണമാണിതെന്നും അതിനാൽ, ധോണി മാത്രം അതിനെ ട്രേഡ്‌മാർക്ക് ചെയ്യാൻ പാടില്ലെന്നും ചൗധരി വാദിച്ചു.

ശ്രീലങ്കൻ മുൻ ക്യാപ്റ്റൻ അർജുന രണതുംഗ ഉൾപ്പെടെയുള്ള മറ്റ് ക്യാപ്റ്റൻമാരെ അതേ വിളിപ്പേരിൽ പരാമർശിച്ചതിന്റെ ഉദാഹരണങ്ങളും അദ്ദേഹം ചൂണ്ടികാണിച്ചു. പ്രശസ്തി ട്രേഡ്‌മാർക്ക് ചെയ്യാൻ കഴിയില്ലെന്നും പരാതിയിൽ പരാമർശിക്കുന്നു.

1999ലെ ട്രേഡ്‌മാർക്ക് നിയമത്തിലെ ക്ലാസ് 41 പ്രകാരം “ക്യാപ്റ്റൻ കൂൾ” ഒരു ട്രേഡ്‌മാർക്കായി രജിസ്റ്റർ ചെയ്യുന്നതിനാണ് ധോണി അപേക്ഷിച്ചത്. എന്നാൽ ട്രേഡ്‌മാർക്ക് രജിസ്ട്രി ഇതിന് അംഗീകാരം നൽകുന്നതിന് മുമ്പ് ഈ എതിർപ്പ് പരിഗണിക്കപ്പെടുമെന്നാണ് റിപ്പോർട്ട്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments

Popular Articles

error: Content is protected !!