തനിക്കെതിരെ വ്യാപകമായി നടക്കുന്ന പ്രചരണങ്ങളില്‍ മറുപടിയുമായി നടന്‍ ധനുഷ്. എത്ര അപവാദങ്ങള്‍ വേണമെങ്കിലും തനിക്കെതിരെ പറഞ്ഞോളൂ എന്ന് അദ്ദേഹം പരിഹസിച്ചു. എന്ത് നെഗറ്റിവിറ്റി വേണമെങ്കിലും പ്രചരിപ്പിക്കാം എന്നാല്‍ തന്നെ നശിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ സ്വയം വിഡ്ഢികളാവുകയേ ഉള്ളൂവെന്നും ധനുഷ് പറഞ്ഞു. കുബേരയുടെ ഓഡിയോ ലോഞ്ചില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എന്റെ ഓരോ സിനിമ പുറത്തിറങ്ങുന്നതിനും ഏതാണ്ട് ഒന്നര മാസം മുന്‍പ് എനിക്കെതിരെ ശക്തമായ നെഗറ്റീവ് പ്രചാരണം നടക്കാറുണ്ട്. എന്നാല്‍ 23 വര്‍ഷമായി എനിക്കൊപ്പം തൂണുപോലെ നിലകൊള്ളുന്ന ആരാധകരുള്ളിടത്തോളം കാലം അവര്‍ക്കാര്‍ക്കും എന്നെ ഒന്നും ചെയ്യാനാവില്ല. എന്നെപ്പറ്റി എന്ത് മോശം വാര്‍ത്തകളും പ്രചരിപ്പിക്കാം. പക്ഷേ കിംവദന്തികള്‍ പ്രചരിപ്പിച്ച് നശിപ്പിക്കാം എന്ന് കരുതുന്നുണ്ടെങ്കില്‍ അതിനേക്കാള്‍ വലിയ മണ്ടത്തരം വേറെയില്ല ധനുഷ് ഊന്നിപ്പറഞ്ഞു.
‘നിങ്ങള്‍ ആരായിരുന്നാലും, നിങ്ങള്‍ സ്വയം എങ്ങനെ ചിന്തിക്കുന്നു എന്നതിനെ ആശ്രയിച്ചാണ് ജീവിതം മുന്നോട്ടുപോകുന്നത്. നിങ്ങള്‍ക്ക് അര്‍ഹതയുള്ള നിങ്ങളുടെ കൈകളില്‍ തന്നെയെത്തും അത് ആര്‍ക്കും അത് തട്ടിപ്പറിക്കാന്‍ കഴിയില്ല. സന്തോഷമായിരിക്കുക. എന്നാല്‍ ചെറിയ കാര്യമല്ല. സന്തോഷം ഒരു തിരഞ്ഞെടുപ്പാണ്. അത് നിങ്ങളുടെ ഉള്ളിലാണ്.
ഒരു ദിവസം ഒരു നേരത്തെ ഭക്ഷണം പോലും കഴിക്കാന്‍ ബുദ്ധിമുട്ടിയ ഒരു കാലമുണ്ടായിരുന്നു. ഇന്ന് ഞാന്‍ നല്ല നിലയിലാണ്. പക്ഷേ, ഏത് അവസ്ഥയിലായിരുന്നാലും ഞാന്‍ സന്തോഷവാനാണ്. കാരണം ഞാന്‍ ഒരിക്കലും പുറത്ത് സന്തോഷം തേടിയിട്ടില്ല. ഞാന്‍ എന്നിലെ സന്തോഷമാണ് തേടിയത്. അദ്ദേഹം വ്യ്കതമാക്കി.