ഡോണൾഡ് ട്രംപിന്‍റെ താരിഫ് പ്രഖ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ ഇന്ത്യ – അമേരിക്ക ബന്ധം ഉലയുന്നുവെന്നും അമേരിക്കയുമായുള്ള പ്രതിരോധ ഇടപാടുകൾ നിറുത്തി വച്ചു എന്ന തരത്തിളുള്ള റിപ്പോർട്ടുകൾ തള്ളി കേന്ദ്ര സർക്കാർ. അന്താരാഷ്ട്ര വാർത്ത ഏജൻസിയായ റോയിട്ടേഴ്സാണ് അമേരിക്കയുമായുള്ള പ്രതിരോധ ഇടപാടുകൾ ഇന്ത്യ നിറുത്തി വച്ചു എന്ന് ആദ്യം റിപ്പോർട്ട് ചെയ്തത്. എന്നാൽ ഇത് സത്യമല്ലെന്നാണ് കേന്ദ്ര സർക്കാർ മറുപടി റോയിട്ടേഴ്സ് റിപ്പോർട്ട് കെട്ടിച്ചമച്ചതെന്ന് ഇന്ത്യൻ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
അതേസമയം പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്‍റെ അമേരിക്കൻ സന്ദർശനം ഇന്ത്യ റദ്ദാക്കിയെന്ന തരത്തിലുള്ള വാർത്ത പൂർണ്ണരം തള്ളിയിട്ടില്ല. . പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ നടത്തിയ സന്ദർശനത്തിന്‍റെ തുടർച്ചയായുള്ള സന്ദർശനമായിരുന്നു പ്രതിരോധ മന്ത്രിയുടേത്. മോദിയുടെ സന്ദർശന വേളയിൽ ധാരണയിലെത്തിയിരുന്ന ആയുധ കരാറുകളിലടക്കം ഒപ്പു വയ്ക്കാനും അവ പ്രഖ്യാപിക്കാനുമായിരുന്നു രാജ്നാഥിന്‍റെ യാത്ര. എന്നാൽ ഇതെല്ലാം തത്കാലത്തേക്ക് മുന്നോട്ട് കൊണ്ടുപോകുന്നില്ല എന്നാണ് യാത്ര റദ്ദാക്കിയതിൽ നിന്ന് മനസ്സിലാകുന്നത്.
തീരുവ വിഷയത്തിൽ രാജ്യത്തിന്‍റെ പരമാധികാരം സംരക്ഷിച്ചുകൊണ്ടുള്ള നടപടി മാത്രമേ കൈക്കൊള്ളു എന്നും സ്ഥിതി സംയമനത്തോടെ കൈകാര്യം ചെയ്യുമെന്നാണ് കേന്ദ്രത്തിന്‍റെ പരസ്യ നിലപാട്. അമേരിക്കൻ ഭീഷണിക്ക് മുന്നിൽ വലിയ വിട്ടുവീഴ്ച ചെയ്യേണ്ടതില്ലെന്ന നിലപാടിലാണ് ഇന്ത്യ . മറ്റേതെങ്കിലും രാജ്യവുമായുള്ള ഇന്ത്യയുടെ ബന്ധവും, അമേരിക്കയുമായുള്ള വ്യാപാര ബന്ധവുമായി കൂട്ടിക്കുഴയ്ക്കേണ്ട കാര്യം ട്രംപിനില്ല. അതിനാൽ ഭീഷണിക്ക് മുന്നിൽ വിട്ടുവീഴ്ചക്ക് ഇന്ത്യ തയ്യാറാകില്ലെന്നാണ് കേന്ദ്ര സർക്കാർ വ്യക്തമാക്കുന്നത്.