പഞ്ചസാര രഹിതമായ പലഹാരങ്ങളും ഭക്ഷണ വസ്തുക്കളും ഇപ്പോൾ എല്ലാവർക്കും പ്രിയങ്കരമാണ്. സോഡകളിലും, പ്രോട്ടീൻ ബാറുകളിലും, ടൂത്ത് പേസ്റ്റിലും പോലും എറിത്രൈറ്റോൾ എന്ന പഞ്ചസാരയ്ക്ക് പകരം ഉപയോഗിക്കുന്ന സ്വീറ്റ്നർ ലിസ്റ്റ് ചെയ്തിരിക്കുന്നത് നിങ്ങൾ കണ്ടിട്ടുണ്ടാകും. പൂജ്യം കലോറി, പഞ്ചസാരയുടെ അളവ് കൂടുന്നില്ല, എന്നിവ ഇതിന്റെ ഗുണവശങ്ങളാണ്. എന്നാൽ കൊളറാഡോ ബോൾഡർ സർവകലാശാലയിൽ നിന്നുള്ള ഒരു പുതിയ പഠനം, അധികമാരും പ്രതീക്ഷിക്കാത്ത എറിത്രൈറ്റോളിന്റെ ഒരു വശം വെളിപ്പെടുത്തിയിരിക്കുകയാണ്. ഇത് പക്ഷാഘാത സാധ്യത വർദ്ധിപ്പിക്കും എന്ന ഞെട്ടിക്കുന്ന വസ്തുതയാണ് ഈ പഠനത്തിലൂടെ പുറത്തുവരുന്നത്.
എറിത്രോട്ടോൾ, ചില പഴങ്ങളിൽ സ്വാഭാവികമായി കാണപ്പെടുന്ന ഒരു പഞ്ചസാര ആൽക്കഹോൾ ആണ്, പക്ഷേ സാധാരണയായി ചോളത്തിൽ നിന്നോ ഗോതമ്പ് അന്നജത്തിൽ നിന്നോ ഇത് ഉത്പാദിപ്പിക്കപ്പെടുന്നു.
ഇതിന് പഞ്ചസാര പോലെ മധുരമുണ്ട്, പക്ഷേ കലോറി ഏതാണ്ട് പൂജ്യം മാത്രമാണ്, രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് വർദ്ധിപ്പിക്കുന്നില്ല, ഇത് പ്രമേഹമുള്ളവർക്കോ കീറ്റോ ഡയറ്റ് പിന്തുടരുന്നവർക്കോ നല്ലൊരു ചോയ്സാണ്.
എന്നിരുന്നാലും, ഉയർന്ന എറിത്രൈറ്റോൾ അളവ് വലിയ ആരോഗ്യപ്രശ്നങ്ങൾക്കിടയാക്കുമെന്നാണ് പഠനത്തിന്റെ സാരം. ഹൃദയാഘാതം, പക്ഷാഘാതം പോലുള്ള ഹൃദയ സംബന്ധമായ പ്രശ്‌നങ്ങളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ആശങ്കകൾ ഉയർത്തിയിട്ടുണ്ട്.
തലച്ചോറിലെ രക്തക്കുഴലുകളിലെ കോശങ്ങളിൽ എറിത്രോറ്റോൾ സ്വാധീനം ചെലുത്തുന്നു. ഈ കോശങ്ങൾ രക്തയോട്ടം നിയന്ത്രിക്കുകയും വീക്കം നിയന്ത്രിക്കുകയും കട്ടപിടിക്കുന്നത് തടയാൻ സഹായിക്കുകയും ചെയ്യുന്നവയാണ് . ഇതിനുണ്ടാകുന്ന തകരാർ പക്ഷാഘാതത്തിന് കാരണമാകുന്നു. ഇത് ചിലരിൽ ഹൃദയാഘാതത്തിലേക്കും വഴിതെളിക്കുന്നു.