തേങ്ങവെള്ളം ഇഷ്ടപ്പെടാത്തവരായി ആരുമില്ല. മാത്രമല്ല ഇതിനുള്ള ഗുണഗണങ്ങൾ നിരവധിയാണ്. ഇതിൽ ധാരാളം ഇലക്ട്രൊലൈറ്റുകൾ അടങ്ങിയിട്ടുണ്ട്. കൂടാതെ, ശരീരത്തിന്റെ പല പ്രവർത്തനങ്ങളെയും ഏകോപിപ്പിക്കുന്നതിന് വളരെ സഹായിക്കുന്ന ഒന്ന് കൂടിയാണ് തേങ്ങ വെള്ളം. എന്നാൽ അമിതമായാൽ അമൃതും വിഷം എന്ന് പറയുന്നത് പോലെയാണ് തേങ്ങ വെള്ളവും. ചില രോഗമുള്ളവർ തേങ്ങ വെള്ളം അമിതമായി കുടിച്ചാൽ എന്ത് സംഭവിക്കും എന്ന് നോക്കാം.
ഇറിറ്റബിൾ ബവൽ സിൻഡ്രോം
ഈ രോഗമുള്ളവർ അധിക തേങ്ങാവെള്ളം കുടിക്കുന്നത് ഒഴിവാക്കണം. അമിതമായ ഉപഭോഗം കുറച്ച് ആളുകളിൽ വയറുവേദനയ്ക്കും വയറു വീർക്കുന്നതിനും ഇടയാക്കും.
രക്തസമ്മർദം കൂടുതലുള്ള ആളുകൾ
ഇങ്ങനെയുള്ളവർ തേങ്ങവെള്ളം അമിതമായി ഉപയോഗിക്കരുതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. തേങ്ങ വെള്ളത്തിൽ അമിതമായി അടങ്ങയിരിക്കുന്ന സോഡിയം സമ്മർദം കൂടാൻ കാരണമാകുമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
പ്രമേഹമുള്ളവർ
പ്രമേഹത്തിനും അത്ര നല്ലതല്ല തേങ്ങാവെള്ളം ഒരു കപ്പ് തേങ്ങാ വെള്ളത്തിൽ 6.26 ഗ്രാം പഞ്ചസാരയുണ്ട്. അതിനാൽ, പ്രമേഹരോഗികൾ തേങ്ങാ വെള്ളം കുടിക്കുന്നത് ഒഴിവാക്കണം. പ്രമേഹമുള്ളവർ ദിവസവും തേങ്ങാ വെള്ളം കുടിക്കരുത്. മറ്റ് ജ്യൂസുകൾ കുടിക്കാൻ പറ്റാത്തതിനാൽ തേങ്ങ വെള്ളം കുടിച്ച് സന്തോഷിക്കുന്ന പ്രമേഹരോഗികളുണ്ട്. എന്നാൽ ഇത് ശരീരത്തെ പ്രതികൂലമായി ബാധിക്കും.