തൊട്ടാൽ പൊള്ളുന്ന വിലയാണ് ഇപ്പോൾ വെളിച്ചെണ്ണയ്ക്ക്. തേങ്ങ കിട്ടാനില്ലാതായതോടെയാണ് വിലകുതിച്ചുകയറുന്നതെന്നാണ് റിപ്പോർട്ടുകൾ. വില കൂടി തുടങ്ങിയതോടെയാണ് മായം ചേര്‍ക്കലും വര്‍ദ്ധിച്ചത്. ഇത്തരത്തില്‍ മായം കലർന്ന എണ്ണയുടെ ഉപയോഗം ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളും കരള്‍ രോഗങ്ങളും വരെ വരുത്തിവെക്കാൻ സാധ്യതയുണ്ട്.
എന്നാല്‍ കടയില്‍ നിന്ന് വാങ്ങുന്ന വെളിച്ചെണ്ണ മായം ചേര്‍ത്തതാണോ ഒര്‍ജിനലാണോ എന്ന് എളുപ്പത്തില്‍ തിരിച്ചറിയാന്‍ കഴിയും.
മായം കലർന്ന വെളിച്ചെണ്ണയ്‌ക്ക് അല്പം മഞ്ഞ നിറമുണ്ട്, ശുദ്ധമായത് ഏതാണ്ട് സുതാര്യം തന്നെയായിരിക്കും. ഒരു പാത്രത്തിൽ കുറച്ച് എണ്ണ ഒഴിച്ച് ഏകദേശം 10 മിനിറ്റ് നേരം വയ്‌ക്കാം. ഇത് സുതാര്യമാണെന്ന് തോന്നുന്നുവെങ്കിൽ, നിങ്ങൾ ഉപയോഗിക്കുന്ന വെളിച്ചെണ്ണ ശുദ്ധമാണെന്ന് ഇതിനർത്ഥം. കൂടാതെ, അശുദ്ധമായ വെളിച്ചെണ്ണ അല്പം മങ്ങിയതായി കാണപ്പെടും.
മറ്റൊരു വിദ്യ ഇങ്ങനെ പാനിൽ വെളിച്ചെണ്ണ ചേർത്ത് ചൂടാക്കാം. മായം ചേർന്ന വെളിച്ചെണ്ണയെങ്കിൽ ചൂടാകുമ്പോൾ തന്നെ കരിഞ്ഞമണം വരും. നല്ലതെങ്കിൽ തനിനാടൻ വെളിച്ചെണ്ണയുടെ ഗന്ധമായിരിക്കും ആർക്കും മനസ്സിലാക്കാം
വെളിച്ചെണ്ണ കുപ്പി ഫ്രിഡ്ജില്‍ വെക്കുന്നതിലൂടെയും മായം ചേര്‍ന്നിട്ടുണ്ടോയെന്ന് മനസ്സിലാക്കാം. രണ്ട് മണിക്കൂര്‍ വെളിച്ചെണ്ണയോടെ ഫ്രിഡ്ജില്‍ വയ്‌ക്കുക. മായം ചേര്‍ന്നിട്ടുണ്ടെങ്കില്‍ കുപ്പിയുടെ മുകളില്‍ ദ്രാവകാവസ്ഥയില്‍ നിറവ്യത്യാസത്തോടെ കാണാന്‍ സാധിക്കും. ഫ്രിഡ്ജില്‍ സൂക്ഷിച്ച വെളിച്ചെണ്ണയില്‍ മായം കലര്‍ന്നിട്ടില്ലെങ്കില്‍ അത് തണുത്ത് ഉറഞ്ഞ് വെള്ള നിറത്തിലായിരിക്കും രൂപമാറ്റം വരുക.
ഒരു ബൗളിൽ അൽപം വെളിച്ചെണ്ണ എടുത്തുവെക്കുക. ഇതിലേക്ക് ഒരു സ്പൂൺ യെല്ലോ ബട്ടർ ചേർക്കുക. വെളിച്ചെണ്ണയുടെ നിറം മാറുന്നുണ്ടെങ്കിൽ അതു മായം കലർന്നതാണെന്ന് മനസ്സിലാക്കാം.