തെക്കൻ തമിഴ്നാടിന് മുകളിൽ ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്ന സാഹചര്യത്തിൽ 5 ദിവസം സംസ്ഥാനത്തൊട്ടാകെ അതിതീവ്ര മഴ, 6 ജില്ലകളിൽ ഓറഞ്ച് അലർട്ട്; 60 കി.മീ വേഗതയിൽ കാറ്റും വീശിയേക്കാം, കടലാക്രമണത്തിനും സാധ്യതയുണ്ട്.. ഇന്നും നാളെയും എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. മറ്റെല്ലാ ജില്ലകളിലും യെലോ അലർട്ട്.
60 കിലോമീറ്റർ വരെ വേഗതയിൽ കാറ്റുവീശിയേക്കാമെന്നാണ് പ്രവചനം. കടലിൽ ഉയർന്ന തിരമാലകകൾക്കും സാധ്യതയുണ്ട്.. അതിരപ്പള്ളി– മലക്കപ്പാറ റൂട്ടിൽ റോഡിൽ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. മേഖലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ ഇന്ന് അടച്ചിടും.
കേരള – കർണാടക ലക്ഷദ്വീപ് തീരത്ത് ഏഴാം തീയതി വരെ മീൻപിടിത്തം വിലക്കി. തിരുവനന്തപുരം മുതൽ ആലപ്പുഴ വരെയുള്ള തീര പ്രദേശങ്ങളിൽ കടലാക്രമണത്തിനു സാധ്യതയുണ്ട്. . കേരളത്തിന്റെ അന്തരീക്ഷത്തിൽ പടിഞ്ഞാറൻ – വടക്ക് പടിഞ്ഞാറൻ കാറ്റും ശക്തമാണ്.കേരള – കർണാടക ലക്ഷദ്വീപ് തീരത്ത് ഏഴാം തീയതി വരെ മീൻപിടിത്തം വിലക്കി.
തിരുവനന്തപുരം മുതൽ ആലപ്പുഴ വരെയുള്ള തീര പ്രദേശങ്ങളിൽ ശക്തമായ കടലാക്രമണത്തിനു സാധ്യതയുണ്ട്. തെക്കൻ തമിഴ്നാടിനു മുകളിലായി ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്. കേരളത്തിന്റെ അന്തരീക്ഷത്തിൽ പടിഞ്ഞാറൻ – വടക്ക് പടിഞ്ഞാറൻ കാറ്റും ശക്തമാണ്. അതിനാൽ തന്നെ വരും ദിവസങ്ങളിൽ അതിതീവ്രമഴ തന്നെ പ്രതീക്ഷിക്കാം.