വാഹനമോടിക്കുമ്പോഴോ കാറിൽ ഇരിക്കുമ്പോഴോ ക്ലോ ഹെയർ ക്ലിപ്പുകൾ ധരിക്കാറുണ്ടോ. ഡോക്ടർമാർ മുതൽ സൗന്ദര്യ വിദഗ്ധർ വരെ, വിവിധ മേഖലകളിൽ നിന്നുള്ള പ്രൊഫഷണലുകൾ ഇവ ഉണ്ടാക്കുന്ന അപകടങ്ങളെക്കുറിച്ച് ആളുകൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അപകടങ്ങളുണ്ടാകുന്ന സാഹചര്യങ്ങളിൽ ഇത്തരം ക്ലിപ്പുകൾ ശരീരത്തിലോ തലയിലോ തറച്ചുകയറാനുള്ള സാധ്യത കൂടുതലാണ്. എന്നാൽ ഇത്തരം ക്ലിപ്പുകൾ മാത്രമല്ല, ഇത്തരം ഒരു വസ്തുക്കളും കാർ യാത്രയിൽ ഉപയോഗിക്കരുതെന്നാണ് വിദഗ്ധർ പറയുന്നത് .ടിക് ടോക്കിലെ ഇ.ആർ. എമിലി എന്ന ഹാൻഡിൽ പിന്തുടരുന്ന ഒരു എമർജൻസി റൂം ഡോക്ടർ പറയുന്നതിങ്ങനെ..
” തല ബലമായി പിന്നിലേക്ക് തള്ളി ഹെഡ് റെസ്റ്റിലേക്ക് വയ്ക്കുകയാണെങ്കിൽ പോലും, ഈ ലോഹ ക്ലിപ്പുകൾ തലയ്ക്കും കഴുത്തിനും തലയോട്ടിക്കും പരിക്കേൽപ്പിക്കും. അപകടങ്ങളുണ്ടാകുന്ന സന്ദർഭങ്ങളിൽ ഇത്തരം ക്ലിപ്പുകൾ തലയോട്ടിയിലോ ശരീരഭാഗങ്ങളിലോ ആഴ്ന്നിറങ്ങുന്നതിന് പോലും കാരണമാകുന്നു,തലയോട്ടിയിൽ കുരുങ്ങി മുറിവുകൾ ഉണ്ടാകാനും അത് മൂലം ഓപ്പറേഷൻ വരെ വേണ്ടി വരുന്ന ഘട്ടങ്ങളുണ്ട്.
വാഹനാപകടങ്ങളുടെ കാര്യത്തിൽ ഏറ്റവും കൂടുതൽ ആഘാതമേൽക്കുന്നത് തലയാണ്. മുന്നിൽ നിന്ന് അപകടം സംഭവിക്കുമ്പോൾ, തല പിന്നിലേക്ക് തള്ളപ്പെടുന്നു, അപ്പോൾ മർദ്ദം കാരണം ഇത്തരം ഹെയർ ക്ലിപ്പ് തലയിൽ തുളച്ചുകയറാൻ കാരണമാകുന്നു. കഴുത്തിലെ സമ്മർദ്ദങ്ങളുമായും മുകൾഭാഗത്തെ ഒടിവുകളുമായും ഇത് ബന്ധപ്പെട്ടിരിക്കുന്നു.
പ്ലാസ്റ്റിക് ക്ലിപ്പുകൾ പൊട്ടിപ്പോകാൻ സാധ്യതയുണ്ടെങ്കിലും,എന്നാൽ ലോഹ ക്ലിപ്പുകൾ ഗുരുതരമായ ആശങ്ക സൃഷ്ടിക്കുന്നു. അത്തരം സംഭവങ്ങൾ ഒഴിവാക്കാൻ, യാത്രയിൽ മുടി കെട്ടാൻ തുണിത്തരങ്ങളോ റബ്ബർ ബാൻഡുകളോ ഉപയോഗിക്കുന്നതാണ് നല്ലത്.