Friday, June 20, 2025
spot_imgspot_img

Top 5 This Week

spot_img

Related Posts

ചൈനീസ് കസ്റ്റംസിനെ ഞെട്ടിച്ച് യുവാവ്; പാന്റിനുള്ളിൽ ഒളിച്ചുവെച്ചത് നൂറിലധികം ജീവനുള്ള പാമ്പുകളെ

വിചിത്രമായ ഒരു കള്ളക്കടത്തിന്റെ കഥയാണ് ചൈനയിൽ നിന്നുവരുന്നത്. പരിശോധനയ്ക്കിടെ ചൈനീസ് കസ്റ്റംസ് ഒരു യുവാവിന്റെ പാന്റിനുള്ളിൽ നിന്ന് നൂറിലധികം ജീവനുള്ള പാമ്പുകളെ കണ്ടെടുക്കുകയായിരുന്നു, ഹോംകോ​ം​ഗ് ഷെൻസൺ അതിർത്തിയിൽ നടത്തിയ പരിശോധനയിലാണ് ഈ വിചിത്രമായ സംഭവം അവർ കണ്ടെത്തിയത്.

പല വലിപ്പത്തിലും നിറത്തിലുമുള്ള പാമ്പുകളെ വിവിധ കവറുകളിലാക്കി ഇയാൾ തന്റെ പാന്റിന്റെ പോക്കറ്റുകളിൽ അളിച്ചു കടത്തുകയായിരുന്നു. പല തവണ ചോദ്യം ചെയ്തെങ്കിലും ഇയാളുടെ ഉദ്ദേശത്തെക്കുറിച്ചുള്ള ഒരു സൂചനയും ലഭിച്ചിട്ടില്ല. അതിനൊപ്പം തന്നെ പാമ്പുകൾ സംരക്ഷിത വർ​ഗ്​ഗത്തിൽ പെട്ടവയാണോ കരിഞ്ചന്തയിൽ പണം ധാരാളം ലഭിക്കുന്ന ഇനത്തിൽ പെട്ടവയാണോ എന്നറിയാനുള്ള പരിശോധനയും നടക്കുകയാണ്.

പാമ്പുകളെയുമായി അധികൃതർ നിൽക്കുന്ന വീഡിയോ ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാണ്. എന്തായാലും ഇയാളെ അന്വേഷണത്തിന്റെ ഭാ​ഗമായി അറസ്റ്റ് ചെയ്തിട്ടുണ്ട്. വരും ദിവസങ്ങളിൽ സംഭവത്തിന്റെ കൂടുതൽ വ്യക്തത വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ പല വിധ അന്ധവിശ്വാസങ്ങളുടെ ഭാ​ഗമായി പാമ്പുകളെ വിൽക്കാറുണ്ട്. ചൈനീസ് സംസ്കാരത്തിൽ പാമ്പുകൾക്ക് പല വിശ്വാസങ്ങളുമായി ബന്ധമുണ്ട്. അത്തരത്തിൽ എന്തെങ്കിലുമാണോ ഇതെന്നും അന്വേഷണം നടന്നുവരികയാണ്.

അതേസമയം, സോഷ്യൽമീഡിയയിലും സംഭവം വലിയ ചർച്ചയായി. ഇയാളെ ലോകത്തിലെ ഏറ്റവും ധൈര്യശാലിയായി പ്രഖ്യാപിക്കണമെന്നാണ് പലരുടെയും അഭിപ്രായം.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments

Popular Articles

error: Content is protected !!