താരിഫ് യുദ്ധത്തിൽ ഇന്ത്യയെ പിന്തുണച്ച് ചൈന രംഗത്ത്. അമേരിക്കയുടെ താരിഫ് അതിക്രമം ഒരിക്കലും അംഗീകരിക്കാനാവില്ലെന്ന് ചൈന നിലപാടെടുത്തു.അതേസമയം അമേരിക്കയുടെ സമ്മർദ്ദ തന്ത്രങ്ങൾക്ക് മുന്നിൽ വഴങ്ങില്ലെന്നാണ് ഇന്ത്യ വ്യക്തമാക്കിയിരിക്കുന്നത്.
ഇന്ത്യക്കെതിരേ 50 ശതമാനം പകരച്ചുങ്കമാണ് അമേരിക്ക ഏർപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയുൾപ്പെടെ 60-ലേറെ രാജ്യങ്ങൾക്കുള്ള പകരച്ചുങ്കം വ്യാഴാഴ്ച അർധരാത്രി മുതൽ പ്രാബല്യത്തിൽ വന്നു. ആദ്യഘട്ടത്തിൽ 25 ശതമാനമായിരുന്നു ഇന്ത്യയ്ക്ക് ഏർപ്പെടുത്തിയ പകരച്ചുങ്കമെങ്കിൽ റഷ്യയെ യുക്രൈൻ യുദ്ധത്തിന് സഹായിക്കുന്നുവെന്നാരോപിച്ച് കഴിഞ്ഞ ദിവസം ട്രംപ് വീണ്ടും 25 ശതമാനം അധികതീരുവ പ്രഖ്യാപിച്ചിരുന്നു. ഈ 25 ശതമാനം അധികതീരുവ ഈ മാസം 27-ന് നിലവിൽ വരും.
ഇന്ത്യൻ ഉത്പന്നങ്ങൾക്ക് 50 ശതമാനം തീരുവ പ്രഖ്യാപിച്ച ട്രംപിന് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം മറുപടി നൽകിയിരുന്നു. രാജ്യതാത്പര്യത്തിന് ഇന്ത്യ മുന്‍ഗണന നല്‍കുമെന്ന് വ്യക്തമാക്കിയ പ്രധാനമന്ത്രി, കര്‍ഷകരുടെയും മത്സ്യത്തൊഴിലാളികളടക്കമുള്ളവരുടെയും താത്പര്യങ്ങളില്‍ ഇന്ത്യ ഒരിക്കലും വിട്ടുവീഴ്ച ചെയ്യില്ലെന്നും അറിയിച്ചു
അതിനായി എന്തുവില കൊടുക്കാനും തയ്യാറാണെന്നും മോദി പറഞ്ഞു.ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്കുള്ള പകരച്ചുങ്കം 50 ശതമാനമായി ഉയര്‍ത്തിയ ഡൊണാള്‍ഡ് ട്രംപിന്റെ നടപടി യുഎസിലേക്കുള്ള ഇന്ത്യയുടെ 55 ശതമാനംവരെ കയറ്റുമതിയെ നേരിട്ട് ബാധിച്ചേക്കുമെന്ന് ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എക്‌സ്‌പോര്‍ട്ട് ഓര്‍ഗനൈസേഷന്‍ (എഫ്‌ഐഇഒ).
ഇത് ടെക്സ്‌റ്റൈല്‍, സമുദ്രോത്പന്നങ്ങള്‍, തുകല്‍ ഉത്പന്ന മേഖലകളില്‍ വലിയ ആഘാതമുണ്ടാക്കും.. മറ്റു വിപണികളുമായി മത്സരിക്കാനാകാതെ ഇന്ത്യന്‍ ഉത്പന്നങ്ങള്‍ പുറന്തള്ളപ്പെടുമെന്നും എഫ്‌ഐഇഒ ഡയറക്ടര്‍ ജനറല്‍ അജയ് സഹായ് പറഞ്ഞു.