എഐ സാങ്കേതികവിദ്യയുടെ സഹായത്തോടെ ബുദ്ധിപരമായി തന്റെ കടം തീർത്ത ജെനിഫര്‍ ജെന്നിഫർ എന്ന യുവതിയുടെ കഥയാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ടൂളായ ചാറ്റ്ജിപിടിയാണ് ജെനിഫര്‍ ഇതിനായി ഉപയോഗിച്ചത്. പണം കൊടുത്തോ പണമുണ്ടാക്കാനുള്ള വഴി പറഞ്ഞുകൊടുത്തോ അല്ല ജെനിയെ ചാറ്റ്ജിപിടി സഹായിച്ചത്.
ഇതൊന്നുമല്ലാതെ സാമ്പത്തിക കാര്യങ്ങളില്‍ വളരെ ഫലപ്രദമായ ഉപദേശങ്ങള്‍ നല്‍കുകയാണ് ഓപ്പണ്‍ എഐ നിര്‍മ്മിച്ച ചാറ്റ്ജിപിടി ചെയ്തത്. ഓരോ ദിവസത്തേയും വെല്ലുവിളികള്‍, സമ്പാദ്യത്തിനുള്ള വഴികള്‍ , അധികവരുമാനത്തിനുള്ള മാര്‍ഗങ്ങള്‍ തുടങ്ങിയ കാര്യങ്ങളാണ് ചാറ്റ്ജിപിടി ജെനിക്ക് ഉപദേശിച്ചത്. ഇങ്ങനെ ചാറ്റ്ജിപിടിയുടെ സഹായത്തോടെ 23,000 ഡോളറിന്റെ (ഏകദേശം 20 ലക്ഷം രൂപ) കടമാണ് ജെനിഫര്‍ അടച്ചുതീര്‍ത്തത്.
‘ഇത്രയും കാലം പണത്തിന്റെ പേരില്‍ വലിയ ബുദ്ധിമുട്ടാണ് ഞാന്‍ അനുഭവിച്ചത്. അത് പക്ഷേ ഞാന്‍ ആവശ്യത്തിന് പണമുണ്ടാക്കാത്തതുകൊണ്ടല്ല, മറിച്ച് എനിക്ക് സാമ്പത്തിക സാക്ഷരത കൈവരിക്കാന്‍ കഴിയാതിരുന്നതുകൊണ്ടായിരുന്നു. പണം ചെലവാക്കുന്നതിനെ കുറിച്ച് എനിക്കൊരു ആസൂത്രണവുമില്ലായിരുന്നു. ജെനിഫര്‍ പറഞ്ഞു.
മകള്‍ ജനിച്ചതോടെ എല്ലാം കീഴ്‌മേല്‍ മറിഞ്ഞുവെന്ന് ജെനിഫര്‍ പറയുന്നു. കുഞ്ഞിന്റെ കാര്യങ്ങള്‍, പ്രസവശേഷമുള്ള ശാരീരിക-മാനസിക പ്രശ്‌നങ്ങള്‍ തുടങ്ങിയവയെല്ലാം ചെലവുകള്‍ കൂടാന്‍ കാരണമായി. അവര്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ചു. തങ്ങള്‍ ആഡംബരജീവിതമായിരുന്നില്ല നയിച്ചതെന്നും അതിജീവിക്കുകയായിരുന്നുവെന്നും ജെനി പറയുന്നു.
ദിവസവും ചാറ്റ്ജിപിടി ഉപയോഗിച്ച് 30 ദിവസം കൊണ്ട് കടം മുഴുവന്‍ തീര്‍ക്കുകയായിരുന്നു ജെന്നി സ്വയം സ്വീകരിച്ച വെല്ലുവിളി. പണം കാര്യക്ഷമമായും ആസൂത്രിതമായും ചെലവാക്കാനും അധികവരുമാനം കണ്ടെത്താനുമാണ് ജെന്നിയെ ചാറ്റ്ജിപിടി സഹായിച്ചത്.