Saturday, June 14, 2025
spot_imgspot_img

Top 5 This Week

spot_img

Related Posts

അന്ന് വിനായകന് അച്ഛൻ ക്വാളിറ്റിയുള്ള ആളായിരുന്നു, ഡ്ര​ഗ് എക്സ്പ്ലോയിറ്റ് ചെയ്യുന്നയാൾക്ക് ആരെക്കുറിച്ചാണ് പറയുന്നതെന്ന് പോലും മനസ്സിലാകുന്നില്ല: ചന്തു സലിംകുമാർ

നടൻ സലിം കുമാറിനെതിരായ വിനായകന്‍റെ പരിഹാസത്തിന് മറുപടിയുമായി നടനും മകനുമായ ചന്തു സലിം കുമാര്‍. തന്നെ ആദ്യം കണ്ടപ്പോൾ അച്ഛൻ നല്ല ക്വാളിറ്റിയുള്ളയാളാണെന്നാണ് വിനായകൻ തന്നോട് പറഞ്ഞതെന്നും ചന്തു പറയുന്നു. ഫേസ്ബുക്കിലെ സിനിമ പാരഡൈസോ ക്ലബിലെ ഒരു പോസ്റ്റിൽ കമന്‍റിലൂടെയായിരുന്നു ചന്തുവിന്‍റെ പ്രതികരണം.

”വിനായകൻ എന്നെ ആദ്യം കണ്ടപ്പോൾ എന്നോട് പറഞ്ഞൊരു കാര്യമുണ്ട്. ഈ സീനിയർ നടന്മാരെന്നു പറയണവന്മാരൊക്കെ എന്നെ മാറ്റി നിർത്തുമായിരുന്നുടാ.. നിന്‍റെ അച്ഛനില്ലേ അയാൾ മാത്രമേ എന്നെ കൂടെ നിർത്തിയിട്ടൊള്ളു.. അതാണെടാ അയാളുടെ ക്വാളിറ്റി എന്നാണ്. ഇതേ ആള് തന്നെയാണ് ഇതും പറയുന്നത്. ഡ്രഗ് എക്സ്പ്ലോയിറ്റ് ചെയ്യുന്ന ഒരാളെ എത്രത്തോളം അത് ബാധിക്കുന്നുണ്ടെന്ന് മനസ്സിലാക്കണം. അയാൾക്ക് ആര് എന്തെന്ന് പോലും മനസ്സിലാകുന്നില്ല.

അയാളിതുവരെ പോയിട്ടുള്ള പരിപാടികൾ എല്ലാം ഒന്നില്ലെങ്കിൽ ബോധവൽക്കരണ ക്ലാസുകൾ അല്ലെങ്കിൽ സാമൂഹികസമ്മേളനങ്ങൾ. അവിടെയെല്ലാം അയാളെ കേൾക്കാൻ വരുന്നവരോടാണ് അയാൾ സംസാരിക്കുന്നത്. അവിടെയെല്ലാം പോയിരുന്ന്, എന്നെപോലെ എല്ലാവരും കുടിച്ച് ലിവർ സിറോസിസ് വരുത്തി വെക്കു എന്ന് പറയാൻ പറ്റില്ലല്ലോ. അനുഭവിക്കുന്നവർക്കല്ലേ അതിന്‍റെ ദൂഷ്യഫലങ്ങൾ അറിയാനും അത് പറഞ്ഞു മനസിലാക്കാനും പറ്റുകയുള്ളു.

ഡ്രഗ്‌സിനെതിരെ പറയുന്നത് ക്രൈം ആണെന്ന് ഇതുവരെ അറിവില്ല. ഇവിടെ ഓരോ ആളുകള്‍ കാര്യങ്ങള്‍ മനസ്സിലാക്കി തിരിച്ചു ജീവിതം പിടിച്ചെടുക്കുവാന്‍ നോക്കുന്നു. വീട്ടില്‍ അമ്മയെയും പെങ്ങളെയും ഒക്കെ ആരെങ്കിലും കമന്റ് അടിച്ചാല്‍, കൊഴപ്പമില്ല ഭാഷ ഇച്ചിരി മോശം ആണെന്നെല്ലേ ഉള്ളു.. പ്രശ്‌നമാക്കണ്ട എന്ന് പറയുമായിരിക്കും അല്ലേ?”’ എന്നാണ് ചന്തു കുറിച്ചത്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments

Popular Articles

error: Content is protected !!