രാജ്യത്ത് തൊഴിൽ വർധന ലക്ഷ്യമിട്ട് വിപ്ലവകരമായ പദ്ദതിയുമായി കേന്ദ്രസർക്കാർ. കേന്ദ്രത്തിന്റെ . എംപ്ലോയ്മെന്റ് ലിങ്ക്ഡ് ഇൻസെന്റീവ് സ്കീമിനാണ് ഇതിലൂടെ കേന്ദ്രം അംഗീകാരം നൽകിയത് . ഇതോടെ രാജ്യത്ത് 3.5 കോടി തൊഴിൽ സൃഷ്ടിക്കപ്പെടും. 2024- 25 ലെ കേന്ദ്ര ബജറ്റിലാണ് യുവാക്കൾക്ക് തൊഴിൽ, നൈപുണ്യ അവസരങ്ങൾ സുഗമമാക്കുന്നതിനായി ഈ പദ്ധതി ആദ്യമായി പ്രഖ്യാപിക്കപ്പെട്ടത്.
2025 ഓഗസ്റ്റ് 1 നും 2027 ജൂലൈ 31 നും ഇടയിൽ രാജ്യത്ത് 3.5 കോടിയിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതാണ് ഇതിന്റെ ലക്ഷ്യം. ആദ്യമായി ജോലി ചെയ്യുന്നവർക്ക് 15,000 രൂപ ഇൻസന്റീവും പദ്ധതി വാഗ്ദാനം ചെയ്യുന്നു.നിർമ്മാണ മേഖലയ്ക്കാണ് കൂടുതൽ പ്രധാന്യം നൽകുന്നത്.ആദ്യമായി തൊഴിൽ ചെയ്യുകയും, എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷനിൽ (EPFO) രജിസ്റ്റർ ചെയ്യുകയും ചെയ്യുന്ന ജീവനക്കാരെ ലക്ഷ്യമിട്ടാണിത്.
പ്രതിമാസം ഒരു ലക്ഷം രൂപ വരെ ശമ്പളമുള്ള ജീവനക്കാർക്ക് ഇതു ബാധകമായിരിക്കും. ആധാർ ബ്രിഡ്ജ് പേയ്മെന്റ് സിസ്റ്റം (എബിപിഎസ്) ഉപയോഗിച്ച് ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ (ഡിബിടി) രിതിയിലാകും ഇൻസന്റീവ് കൈമാറ്റം. ഇത് രണ്ടു ഗഡുക്കളായി നൽകും.ആദ്യ ഗഡു 6 മാസത്തെ സേവനത്തിന് ശേഷവും, രണ്ടാം ഗഡു 12 മാസത്തെ സേവനത്തിനു ശേഷവുമാകും ലഭിക്കും.
ഇങ്ങനെ നൽകപ്പെടുന്ന തുകയുടെ ഒരു ഭാഗം ഒരു നിശ്ചിത കാലയളവിലേക്ക് ഒരു സേവിംഗ്സ് ഇൻസ്ട്രുമെന്റിലോ, നിക്ഷേപ അക്കൗണ്ടിലോ സൂക്ഷിക്കും.നിർമ്മാണ മേഖലയിലുള്ള തൊഴിലുടമകൾക്കുള്ള ആനുകൂല്യങ്ങൾ 3- 4 വർഷങ്ങളിലേക്കും വ്യാപിപ്പിക്കുമെന്നു സർക്കാർ പറയുന്നു. ഏകദേശം 2.60 കോടി അധിക തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് തൊഴിലുടമകളെ പ്രോത്സാഹിപ്പിക്കാൻ ഇതുവഴി സാധിച്ചേക്കുമെന്നാണ് കരുതുന്നത്.