നടൻ വിജയ് സേതുപതിക്കെതിരെ ഉയർന്ന ലൈംഗിക അതിക്രമ ആരോപണം തമിഴ് സിനിമാലോകത്തെ അടിമുടി ഉലച്ചിരിക്കുകയാണ്. ഒരു യുവതിയാണ് ഇദ്ദേഹത്തിനെതിരെ ആരോപണവുമായി രംഗത്തുവന്നത്. രമ്യ മോഹൻ എന്ന സ്ത്രീയാണ് സോഷ്യൽ മീഡിയയിലൂടെ താരത്തിനെതിരെ ആരോപണവുമായി രംഗത്തെത്തിയത്.
തന്റെ സുഹൃത്തായ യുവതിയെ വിജയ് സേതുപതി വർഷങ്ങളായി ദുരുപയോഗം ചെയ്യുകയായിരുന്നുവെന്നാണ് രമ്യ ആരോപിക്കുന്നത്. യുവതി ഇപ്പോൾ റീഹാബിലാണെന്നും രമ്യ മോഹൻ പറയുന്നുണ്ട്. എക്‌സിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് വിജയ് സേതുപതിയ്‌ക്കെതിരെ യുവതി ആരോപണം ഉന്നയിച്ചിരിക്കുന്നത്. എന്നാൽ ഈ പോസ്റ്റ് പിന്നീട് പിൻവലിച്ചു.
പോസ്റ്റ് ഇങ്ങനെ
”കോളിവുഡിലെ മയക്കുമരുന്ന്-കാസ്റ്റിങ് കൗച്ച് സംസ്‌കാരം ഒരു തമാശയല്ല. എനിക്ക് അറിയാവുന്ന, ഇപ്പോൾ മീഡിയയിൽ അറിയപ്പെടുന്നൊരു മുഖമായ പെൺകുട്ടിയെ ഇത് അവൾക്ക് പരിചിതമില്ലാത്തൊരു ലോകത്തേക്കാണ് വലിച്ചിടപ്പെട്ടത്. അവൾ ഇപ്പോൾ റീഹാബിലാണ്. മയക്കുമരുന്നും മാനിപ്പുലേഷനും ചൂഷണവും ഇൻഡസ്ട്രിയിൽ സാധാരണയാണ്.
വിജയ് സേതുപതി കാരവൻ ഫേവേഴ്‌സിനായി രണ്ട് ലക്ഷവും 50,000 രൂപ ഡ്രൈവ്‌സിനും വാഗ്ദാനം ചെയ്തു. എന്നിട്ട് സോഷ്യൽ മീഡിയയിൽ വലിയ പുണ്യാളനായി അഭിനയിക്കുന്നു. ഇയാൾ വർഷങ്ങളോളം അവളെ ഉപയോഗിച്ചു. ഇത് വെറുമൊരു കഥയല്ല. ഒരുപാടുണ്ട്. എന്നിട്ടും മീഡിയ ഇത്തരക്കാരെ പുണ്യാളരായി ആരാധിക്കുകയാണ്. ഡ്രഗ്-സെക്‌സ് നെക്‌സസ് യാഥാർത്ഥ്യമാണ്. അല്ലാതെ തമാശയല്ല” എന്നായിരുന്നു യുവതിയുടെ ട്വീറ്റ്.
ട്വീറ്റ് വളരെപ്പെട്ടെന്ന് ചർച്ചയായി. രമ്യയുടെ ആരോപണത്തെ എതിർത്തും ചിലർ രംഗത്തെത്തി. ഇതോടെ രമ്യയും പ്രതികരിച്ചു. സത്യത്തെ അംഗീകരിക്കുന്നതിന് പകരം സോഴ്‌സിനെ ചോദ്യം ചെയ്യുകയും ഇരയെ കുറ്റപ്പെടുത്തുകയുമാണെന്നാണ് രമ്യ പറയുന്നത്.