Friday, August 8, 2025
spot_imgspot_img

Top 5 This Week

spot_img

Related Posts

തലയിൽ ഒട്ടകം കടിച്ചു; ഉടമയ്ക്ക് ഗുരുതര പരിക്ക്; പല്ലുകൾ തലയോട്ടി തുളച്ചു, 20 സ്റ്റിച്ച്

വീട്ടിൽ വളർത്തിയ ഒട്ടകത്തിന്‍റെ കടിയേറ്റ് 54 -കാരിക്ക് ഗുരുതര പരിക്ക്. രാജസ്ഥാനിലെ ചുരു ജില്ലയിലാണ് സംഭവം. ചുക്കി ദേവി എന്ന സ്ത്രീയുടെ തലയിലാണ് ഒട്ടകം കടിച്ചത്. വീട്ടിലെ കൃഷിയിടത്തിൽ വെച്ച് ഭക്ഷണം നൽകുന്നതിനിടെ ഒട്ടകം ചുക്കി ദേവിയുടെ തലയിൽ കടിക്കുകയായിരുന്നെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു.

വയലിൽ പണിയെടുത്ത് കൊണ്ടിരിക്കുന്നതിനിടയിലാണ് ചുക്കി ദേവി തന്‍റെഅരുമമൃഗമായ ഒട്ടകത്തിന് ഭക്ഷണം നൽകാനായി പോയി ഭക്ഷണം നൽകുന്നതിനിടയിൽ പതിവിൽ നിന്നും വ്യത്യസ്തമായി ഒട്ടകം പെട്ടെന്ന് അക്രമകാരിയായി മാറി. തുടർന്ന് ഇത് ചുക്കി ദേവിയുടെ തലയിൽ ആഞ്ഞ് കടിക്കുകയായിരുന്നു. ഒട്ടകത്തിന്‍റെ പല്ലുകൾ തലയോട്ടിയിൽ തുളച്ച് കയറിയതിനെ തുടർന്ന് ഇവർക്ക് ഗുരുതരമായി പരിക്കേറ്റെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

കരച്ചിൽ കേട്ട് സ്ഥലത്തെത്തിയ കുടുംബാംഗങ്ങളും പ്രദേശവാസികളും കണ്ടത് ഒട്ടകം ചുക്കിയെ ആക്രമിക്കുന്നതാണ്. തുടർന്ന് വടികൊണ്ട് അടിച്ച് ഒട്ടകത്തിനെ മാറ്റിയതിന് ശേഷമാണ് അവർക്ക് ചുക്കി ദേവിയെ രക്ഷപ്പെടുത്താൻ കഴിഞ്ഞത്. ഉടൻ തന്നെ സമീപത്തെ സര്‍ക്കാര്‍ ആശുപത്രിയിൽ എത്തിച്ചു. തലയിൽ ആഴത്തിൽ ഒട്ടക പല്ലുകൾ ഇറങ്ങിയുള്ള മുറിവുകളുണ്ടെന്നും 20 തുന്നലുകൾ വേണ്ടിവന്നെന്നുമാണ് ഡോക്ടർ മുകേഷ് ഖേദർ പറഞ്ഞത്.

ചുക്കി ദേവി അപകടനില തരണം ചെയ്തെങ്കിലും ഇപ്പോഴും ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. ഒട്ടകങ്ങൾ പോലുള്ള വലിയ മൃഗങ്ങൾ, സമ്മർദ്ദം, കടുത്ത ചൂട് അല്ലെങ്കിൽ പെട്ടെന്നുള്ള എന്തെങ്കിലും പ്രകോപനം എന്നിവ കൊണ്ട് ആക്രമണകാരികൾ ആകാമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. അതുകൊണ്ട്ജാ ഗ്രത പാലിക്കണമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകി.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments

Popular Articles

error: Content is protected !!