Saturday, June 14, 2025
spot_imgspot_img

Top 5 This Week

spot_img

Related Posts

കഫീൻ ചില്ലറക്കാരനല്ല, ഉറക്കത്തിലും നിങ്ങളുടെ തലച്ചോറിനെ ഉറങ്ങാൻ അനുവദിക്കില്ല, ഞെട്ടിക്കുന്ന പഠനറിപ്പോർട്ട്

കാപ്പിയോ ചായയോ കഴിക്കാത്തവർ വളരെ ചുരുക്കമാണ്. കൂടാതെ കാപ്പിയ്ക്കും ചായയ്ക്കും അഡിക്ടായി പോയ ഒരു വിഭാ​ഗവുമുണ്ട്. പലരും കാപ്പി കുടിക്കുന്നത് തന്നെ ഉറക്കക്ഷീണം പോകാനോ ഉറങ്ങാതിരിക്കാൻ വേണ്ടിയോ ആണ്. ഉന്മേഷം പകരുന്ന ഒന്നാണ് കഫീൻ ഡ്രിങ്കുകളെന്നാണ് വിശ്വാസം അത് ശരിയാണോ. എന്നാൽ പുതിയ പഠനങ്ങൾ തെളിയിക്കുന്നത് മറ്റൊന്നാണ്.

ഉറങ്ങാൻ സമ്മതിക്കുകയില്ല എന്നത് ശരി തന്നെയാണ്. എന്നാൽ ഉറങ്ങിയാലും കഫീൻ തലച്ചോറിന് വിശ്രമം നൽകില്ലെന്നാണ് പുതിയ കണ്ടെത്തൽ. ഇത് മാരകമായി ശരീരത്തെ ബാധിക്കാനിടയുണ്ടെന്നാണ് ചില ​ഗവേഷകരുടെ അഭിപ്രായം. അതിനാൽ ഇനി കഫീൻ ഡ്രിങ്കുകളുടെ കാര്യത്തിൽ വളരെ ശ്രദ്ധ പുലർത്തണമെന്ന് അവർ പറയുന്നു. മുമ്പ് കഫീൻ ഡ്രിങ്കുകൾക്കെതിരെ പല ​ഗവേഷകരും രം​ഗത്തുവന്നിരുന്നു. പല തരത്തിലും ഇത് മദ്യത്തേക്കാൾ ദോഷം ചെയ്യുമെന്നായിരുന്നു അവരുടെ അഭിപ്രായം.

പഠനം തെളിയിക്കുന്നത്

41 നും 58 നും ഇടയിൽ പ്രായമുള്ള മധ്യവയസ്കരായ ആളുകളെ അപേക്ഷിച്ച്, ഉറക്കത്തിൽ, 20 നും 27 നും ഇടയിൽ പ്രായമുള്ള യുവാക്കളിൽ, തലച്ചോറിന്റെ ചലനാത്മകതയിൽ കഫീന്റെ സ്വാധീനം ഗണ്യമായി കൂടുതലാണെന്ന് പഠനം തെളിയിച്ചു, പ്രത്യേകിച്ച് സ്വപ്നങ്ങളുമായി ബന്ധപ്പെട്ട ഘട്ടമായ REM ഉറക്കത്തിൽ.

തലച്ചോറിലെ അഡിനോസിൻ റിസപ്റ്ററുകളുടെ ഉയർന്ന സാന്ദ്രത കാരണം, യുവാക്കൾ കഫീനിനോട് കൂടുതൽ പ്രതികരണം കാണിച്ചു. ദിവസം മുഴുവൻ ക്രമേണ തലച്ചോറിൽ അടിഞ്ഞുകൂടുന്ന ഒരു തന്മാത്രയാണ് അഡിനോസിൻ, ഇത് ക്ഷീണം അനുഭവപ്പെടാൻ കാരണമാകുന്നു.

“പ്രായത്തിനനുസരിച്ച് അഡിനോസിൻ റിസപ്റ്ററുകൾ സ്വാഭാവികമായും കുറയുന്നു, അവയെ തടയാനും തലച്ചോറിന്റെ സങ്കീർണ്ണത മെച്ചപ്പെടുത്താനുമുള്ള കഫീന്റെ കഴിവ് കുറയ്ക്കുന്നു, ഇതാണ് മധ്യവയസുകാരിൽ കഫീൻ അത്ര സ്വാധീനം ചെലുത്താത്തത്.

അതായത് കഫീൻ തലച്ചോറിനെ ദോഷകരമായാണ് ബാധിക്കുന്നത്. അത് വിശ്രമിക്കാനനുവദിക്കുന്നില്ല. ഇത് ഒരു തരം അഡിക്ഷന് കാരണമാകുമെന്നും ദീർഘകാല പ്രശ്നങ്ങളിലേക്ക് വഴിനയിക്കുമെന്നുമാണ് ​ഗവേഷകർ പറയുന്നത്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments

Popular Articles

error: Content is protected !!