Friday, June 20, 2025
spot_imgspot_img

Top 5 This Week

spot_img

Related Posts

എന്തായാലും മൈലേജ് കുറവാ വിറ്റേക്കാം; തിരുവനന്തപുരത്ത് ഇറങ്ങിയ ബ്രിട്ടീഷ് ഫൈറ്റർ ജെറ്റ് ഒഎൽഎക്സിൽ ഇട്ട് ഡൊണാൾഡ് ട്രംപൻ

ബ്രിട്ടിഷ് റോയൽ നേവിയുടെ വിമാന വാഹിനി കപ്പലായ എച്ച്എംഎസ് പ്രിൻസ് ഓഫ് വെയ്ൽസിൽ നിന്ന് തിരുവനന്തപുരത്ത് ലാൻഡ് ചെയ്ത എഫ് 35- ബി-യുദ്ധ വിമാനം ചുരുങ്ങിയ സമയം കൊണ്ടാണ് വാർത്തകളിൽ നിറഞ്ഞത്. കടലിലെ മോശം കാലാവസ്ഥയും ഇന്ധന കുറവും കാരണം കപ്പലിൽ ഇറങ്ങാനാകാതെയാണ് തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് നടത്തിയത്.

ഇപ്പോഴിതാ തിരുവനന്തപുരത്ത് എമർജൻസി ലാൻഡിങ് നടത്തിയ ബ്രിട്ടന്റെ F35 ഫൈറ്റർ ജെറ്റ് OLX-ൽ വിൽക്കാൻ ഇട്ടിട്ടുണ്ടെന്ന അവകാശവാദവുമായുള്ള നിരവധി പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. വളരെ രസകരമായ കമന്റുകളാണ് ഇതിന് താഴെ വന്നുകൊണ്ടിരിക്കുന്നത്. എന്തായാലും മൈലേജ് കുറവാ എന്നാൽ പിന്നെ വിറ്റേക്കാമെന്ന് ഓർത്തുകാണുമെന്നാണ് ഒരാൾ പറയുന്നത്. എന്തായാലും സോഷ്യൽമീഡിയയിൽ വൈറലായ ഈ സ്ക്രീൻ ഷോട്ട് വ്യാജമാണെന്ന് അന്വേഷണത്തിൽ വ്യക്തമായി.

പരിഹാസരൂപേണയാണ് പോസ്റ്റ് ചെയ്ത വ്യക്തിയുടെ പേര് ചേർത്തിരിക്കുന്നത്.കൂടുതൽ പരിശോധനയിൽ യഥാർഥ OLX പോസ്റ്റുകളുടെ രീതിയിലല്ല വൈറൽ പോസ്റ്റെന്നും വ്യക്തമായി.

കേരളത്തിൽ നിന്ന് OLX-ൽ വിൽപനയ്ക്കു വയ്ക്കുന്ന വസ്തക്കൾക്ക് യുഎസ് ഡോളറിലാണ് വിലയിട്ടിരിക്കുന്നത്. ഇതും പോസ്റ്റ് കൃത്രിമമായി നിർമിച്ചതാണെന്ന സൂചനയാണ് നൽകുന്നത്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments

Popular Articles

error: Content is protected !!