ശരീരത്തിന്റെയും അതിലെ ഓരോ അവയവങ്ങളുടെയും കാര്യം പറയുമ്പോൾ പലപ്പോഴും വിട്ടു പോകുന്ന ഒന്നാണ് ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവമായ തലച്ചോറിന്റേത്. ഇതിൽ വരുന്ന ചെറിയമാറ്റം പോലും വലിയ പ്രശ്നങ്ങൾ തന്നെ സ്വഭാവത്തിലും ആരോഗ്യത്തിലും സൃഷ്ടിക്കുമെന്ന കാര്യം തീർച്ചയാണ്. ചില കാര്യങ്ങൾ ചെയ്യുന്നത് ഓർമ്മക്കുറവിനും തലച്ചോറിന്റെ മറ്റ് ശേഷികൾക്കും കാര്യമായ തകരാർ തന്നെയുണ്ടാക്കിയെന്ന് വരാം. അത് എന്തൊക്കെയാണെന്ന് നോക്കാം.
വ്യായാമമില്ലായ്മ
വ്യായാമം എന്നു വെച്ചാൽ നടക്കുന്നത് പോലും അതിലുൾപ്പെടുന്നു. ഓർമക്കുറവ് പോലുള്ള പ്രശ്നങ്ങളുണ്ടാതിരിക്കാൻ നടപ്പ് ശീലമാക്കുന്നത് നല്ലതാണ്. മറ്റൊരു വ്യായാമം ചെയ്തില്ലെങ്കിൽ ഇത് ഉപകാരപ്രദമാകും. വ്യായാമം മൂലം ഓർമശക്തിയെവർധിപ്പിക്കുന്ന ചില പ്രോട്ടീനുകൾ ശരീരത്തിൽ രൂപപ്പെടുന്നു.
ഉറക്കമില്ലായ്മ
തലച്ചോർ വിശ്രമിക്കുന്നത് നമ്മൾ ഉറങ്ങുമ്പോഴാണ്. വിശ്രമമില്ലാതെ പണിയെടുത്താൽ ഏതൊരു അവയവും കേടാകും. ഇത് തന്നെ തലച്ചോറിനും സംഭവിക്കുന്നു. ഭാവിയിൽ ഇത് മറവിരോഗങ്ങൾക്ക് കാരണമായേക്കാം. അതിനാൽ നിശ്ചിത സമയം ഉറങ്ങാൻ ശ്രദ്ധിക്കുക.
ഈ ഭക്ഷണങ്ങൾ അമിതമാക്കേണ്ട
ചില ഭക്ഷണങ്ങളും തലച്ചോറിനെ ദോഷകരമായി ബാധിക്കുന്നു. ഉദാഹരണമായി അമിതമായി വറുത്തതും പൊരിച്ചതുമൊക്കെ കഴിച്ചാൽ അത് തലച്ചോറിൽ ഇൻഫ്ലമേഷന് കാരണമാകുന്നു. ഇതും പലതരം രോഗങ്ങളിലേക്ക് വഴിതെളിക്കും.
മാനസിക സമ്മർദ്ദം
മാനസിക സമ്മർദ്ദം പാർക്കിൻസൺസ് പോലുള്ള രോഗങ്ങളിലേക്ക് നയിക്കുന്നവയാണ് അതിനാൽ തന്നെ അതൊഴിവാക്കാൻ പരമാവധി പരിശ്രമിക്കുക.