Saturday, June 14, 2025
spot_imgspot_img

Top 5 This Week

spot_img

Related Posts

കുപ്പിവെള്ളം ഏറ്റവും അപകടകരമായ ഭക്ഷ്യവസ്തു, മുന്നറിയിപ്പ്

2024 ഡിസംബറില്‍, ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAI) പട്ടികപ്പെടുത്തിയ ഏറ്റവും അപകടകരമായ ഭക്ഷ്യവസ്തുക്കളില്‍ കുപ്പിവെള്ളവും ഉള്‍പ്പെട്ടിരുന്നു.
കുപ്പിവെള്ളം ഉപയോഗിക്കാത്തവരായി ആരുമുണ്ടാകില്ല. എന്നാല്‍ ഇത് കാലക്രമേണ മാരകരോഗങ്ങളിലേക്ക് വഴിതെളിക്കുമെന്നാണ് കണ്ടെത്തല്‍.

നാഷണല്‍ അക്കാദമി ഓഫ് സയന്‍സസിന്റെ ജേണലില്‍ 2024-ല്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍, ഗവേഷകര്‍ മുമ്പ് കണക്കാക്കിയതിനേക്കാള്‍ 10 മുതല്‍ 100 മടങ്ങ് വരെ പ്ലാസ്റ്റിക് കഷണങ്ങള്‍ കുപ്പിവെള്ളത്തില്‍ കണ്ടെത്തി – പ്രധാനമായും നാനോപ്ലാസ്റ്റിക് അഥവാ മൈക്രോസ്‌കോപ്പിന് പോലും അദൃശ്യമായ കണികകളാണ് ഇതില്‍ അടങ്ങിയിരിക്കുന്നത്. വെള്ളത്തിനൊപ്പം ഉള്ളിലെത്തുന്ന ഈ
നാനോപ്ലാസ്റ്റിക്ക് ദഹനനാളത്തിന്റെയോ ശ്വാസകോശത്തിന്റെയോ കലകളിലൂടെ സഞ്ചരിച്ച് രക്തപ്രവാഹത്തില്‍ പ്രവേശിച്ച് ശരീരത്തില്‍ ദോഷകരമായ രാസവസ്തുക്കളുണ്ടാക്കുമെന്ന് പഠനം പറയുന്നു.

ഇത്തരം എക്‌സ്‌പോഷര്‍ കുറയ്ക്കുന്നതിന് ഗ്ലാസ് അല്ലെങ്കില്‍ സ്റ്റെയിന്‍ലെസ് സ്റ്റീല്‍ പാത്രങ്ങളില്‍ നിന്നുള്ള വെള്ളം മാത്രമേ കുടിക്കാവൂ എന്നാണ് ഗവേഷകര്‍ പറയുന്നത്. ഇക്കാര്യം പലപ്പോഴും പ്രായോഗികമല്ലാത്തത് മൂലമാണ് കുപ്പിവെള്ളത്തെ ആശ്രയിക്കേണ്ടി വരുന്നത്.

കൂടാതെ പാക്ക് ചെയ്ത വെള്ളം മിനറല്‍ വാട്ടര്‍, ആല്‍ക്കലൈന്‍, ബ്ലാക്ക് ആല്‍ക്കലൈന്‍ ഫ്‌ലേവര്‍ഡ് വാട്ടര്‍, എന്നിങ്ങനെ വ്യത്യസ്ത ആരോഗ്യ ഗുണങ്ങളുണ്ടെന്ന് അവകാശപ്പെട്ടാണ് വിപണനം ചെയ്യുന്നത് എന്നാല്‍ ഈ ഗുണങ്ങളെ പിന്തുണയ്ക്കുന്ന ശാസ്ത്രീയ തെളിവുകള്‍ പരിമിതമാണെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments

Popular Articles

error: Content is protected !!