നാല് പതിറ്റാണ്ടുകളായി ഉപയോക്താക്കളെ ഭയപ്പെടുത്തിയ കുപ്രസിദ്ധമായ ബ്ലൂ സ്‌ക്രീൻ ഓഫ് ഡെത്ത് (BSOD) മൈക്രോസോഫ്റ്റ്പി ൻവലിക്കുന്നു. ഇനി ദൈർഘ്യം കുറഞ്ഞ ബ്ലാക്ക് സ്‌ക്രീൻ ഓഫ് ഡെത്ത് അവതരിപ്പിക്കുമെന്ന് കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചു.
1985-ലാണ് BSOD ആദ്യമായി അവതരിപ്പിച്ചത്, ഒടുവിൽ ഇത് സാർവത്രികമായി അംഗീകരിക്കപ്പെട്ട ഒരു പ്രതീകമായി മാറി. അതിന്റെ ഇലക്ട്രിക് നീല പശ്ചാത്തലവും കോഡുകളും വിൻഡോസ് പിസി ഉപയോഗിക്കുന്ന ഏതൊരാൾക്കും ഞെട്ടലുളവാക്കുന്ന ഒരു കാഴ്ചയായിരുന്നു. പിന്നീട്, മൈക്രോസോഫ്റ്റ് ഒരു ഇമോജിയും ചേർത്തു – ഉപയോക്താക്കളുടെ നിരാശയോട് സഹാനുഭൂതി തോന്നുന്ന ഒരു ലളിതവും സങ്കടകരമായ മുഖമുള്ളതുമായ ഇമോട്ടിക്കോണാണിത്.
എന്തായാലും വിൻഡോസ് ഇതിന് പകരമായി അവതരിപ്പിക്കാൻ പോകുന്ന പുതിയ ബ്ലാക്ക് സ്‌ക്രീനിൽ ഇമോജിയും ക്യുആർ കോഡും ഉൾപ്പെടില്ല, പകരം ഐടി പ്രൊഫഷണലുകൾക്ക് പ്രശ്‌നങ്ങൾ വേഗത്തിൽ നിർണ്ണയിക്കാൻ സഹായിക്കുന്നതിന് അവശ്യ സാങ്കേതിക വിവരങ്ങളുണ്ടാവും. അതാണ് പുതിയ കാലത്തിനേറ്റവും അനുയോജ്യമായത് എന്ന നിഗമനത്തിൽ കമ്പനി എത്തുകയായിരുന്നു. കൂടാതെ ഉപയോക്താക്കൾക്ക് കാര്യങ്ങൾ ലളിതവും എളുപ്പവുമാക്കുന്ന നയത്തിന്റെ ഭാഗം കൂടിയാണിത്.
പുനർരൂപകൽപ്പന ചെയ്‌ത സ്‌ക്രീൻ അതിന്റെ വിൻഡോസ് റെസിലിയൻസി ഇനിഷ്യേറ്റീവിന്റെ ഭാഗമാണെന്ന് മൈക്രോസോഫ്റ്റ് ഒരു ബ്ലോഗ് പോസ്റ്റിൽ വിശദീകരിച്ചു, സ്‌ക്രീനിലെ സാങ്കേതിക വിവരങ്ങൾ കൂടി ഇത് സംരക്ഷിക്കുന്നു,” കമ്പനി ബ്ലോഗ് പോസ്റ്റിൽ പറഞ്ഞു.
അധികം വൈകാതെ തന്നെ എല്ലാ Windows 11 റൺ ചെയ്യുന്ന സിസ്റ്റങ്ങളിലും ഇത് ലഭ്യമാകും.