ഒടുവില്‍ നിലമ്പൂരിലെ തിരഞ്ഞെടുപ്പ് മത്സരവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങള്‍ക്ക് വിരാമം. ബിജെപി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിരിക്കുകയാണ്. അഡ്വക്കേറ്റ് മോഹന്‍ ജോര്‍ജ് ബിജെപിക്കായി മത്സരിക്കും. മലയോര കുടിയേറ്റ ക്രിസ്ത്യന്‍ വിഭാഗത്തിന്റെ പ്രതിനിധിയായാണ് അഡ്വ. മോഹന്‍ ജോര്‍ജിനെ ബിജെപി സ്ഥാനാര്‍ത്ഥിയാക്കിയത്.
കേരള കോണ്‍ഗ്രസ് മാണി, ബാലകൃഷ്ണപിള്ള, ജോസഫ് വിഭാഗങ്ങളിലായി 4 പതിറ്റാണ്ട് കാലം പ്രവര്‍ത്തിച്ചയാളാണ് ചുങ്കത്തറ സ്വദേശിയായ മോഹന്‍ ജോര്‍ജ്. നിലവില്‍ നിലമ്പൂര്‍ കോടതിയിലെ അഭിഭാഷകനായ മോഹന്‍ ജോര്‍ജ് ഇന്ന് ബിജെപിയില്‍ അംഗത്വമെടുക്കും.
നിലമ്പൂരില്‍ ശക്തമായ മത്സരമുണ്ടാകുമെന്നും ജനങ്ങള്‍ മാറി ചിന്തിക്കുമെന്നും ബിജെപി സ്ഥാനാര്‍ത്ഥി മോഹന്‍ ജോര്‍ജ് പ്രതികരിച്ചു. നിലവില്‍ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം സംസ്ഥാന കമ്മിറ്റി അംഗമാണ്. ബിജെപി സംസ്ഥാന നേതാക്കള്‍ നേരിട്ട് ബന്ധപ്പെട്ടു. ബിജെപിയ്ക്ക് മണ്ഡലത്തില്‍ വലിയ സാധ്യതയുണ്ട്. തനിക്ക് എല്ലാ വിഭാഗം ആളുകളുടെയും വോട്ട് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.