Monday, June 16, 2025
spot_imgspot_img

Top 5 This Week

spot_img

Related Posts

‘ആന ചാടിവന്ന് സീതയെ അടിച്ചു തെറിപ്പിച്ചു’, ആക്രമിച്ചത് രണ്ടു തവണ, നഷ്ടപരിഹാരമല്ല വേണ്ടത്; ഭാര്യയെ താനല്ല കൊന്നതെന്ന മൊഴിയിലുറച്ച് ബിനു

പീരുമേടില്‍ ആദിവാസി സ്ത്രീയുടെ മരണത്തിന് കാരണം കാട്ടാന ആക്രമണമാണെന്ന് ആവര്‍ത്തിച്ച് ഭര്‍ത്താവ് ബിനു. സീതയെ കാട്ടാന രണ്ട് തവണ ആക്രമിച്ചെന്ന് ബിനു പറയുന്നു. തന്നെയും പതിനഞ്ച് അടിയോളം ദൂരത്തേക്ക് തുമ്പിക്കൈ കൊണ്ട് തട്ടിയെറിഞ്ഞെന്നുമാണ് ബിനുവിന്റെ പ്രതികരണം. തന്നെ കേസില്‍ കുടുക്കാന്‍ മനഃപൂര്‍വം ശ്രമിക്കുന്നുവെന്നും ബിനു പറഞ്ഞു,

എന്നാല്‍ സംഭവം കൊലപാതകം ആണെന്ന് കോട്ടയം ഡിഎഫ്ഒ മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തില്‍ പോലീസ് അന്വേഷണം തുടരുകയാണ്. വനത്തില്‍ വിഭവങ്ങള്‍ ശേഖരിക്കാന്‍ പോയ വഴിക്കാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. ആന ചാടിവന്നാണ് സീതയെ അടിച്ച് തെറിപ്പിച്ചത്. നഷ്ടപരിഹാരമല്ല വേണ്ടതെന്നും തനിക്ക് നഷ്ടപ്പെട്ട ഭാര്യയെയാണ് വേണ്ടതെന്നും ബിനു പറയുന്നു.

ആന പാഞ്ഞടുക്കുകയായിരുന്നു. ആദ്യം സീതയെ ആണ് ആക്രമിച്ചത്. ആദ്യം തട്ടിയിടുകയും പിന്നാലെ ചുറ്റിവരിഞ്ഞ് ദൂരത്തേക്ക് എറിയുകയുമായിരുന്നുവെന്നാണ് ബിനു പറയുന്നത്. സീതയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് തനിക്ക് കാട്ടാന ആക്രമണം നേരിട്ടതെന്ന് ബിനു വിശദീകരിക്കുന്നു.

അതേസമയം സീത കൊല്ലപ്പെട്ടത് വന്യജീവി ആക്രമണത്തിലല്ല എന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. സീത ക്രൂരമായ മര്‍ദനത്തിനിരയായിരുന്നു. കല്ല് കൊണ്ടുള്ള മര്‍ദനത്തില്‍ തലയ്ക്കു സാരമായ പരുക്കേറ്റിട്ടിട്ടുണ്ട്. സീതയുടെ തല പാറയില്‍ ഇടിച്ചതിന്റ പാടുകളും പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു. സീതയുടെ മൂന്ന് വാരിയെല്ലുകളാണ് മര്‍ദനത്തില്‍ ഒടിഞ്ഞതായി കണ്ടെത്തിയിട്ടുള്ളത്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments

Popular Articles

error: Content is protected !!