ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷം യുദ്ധത്തിലേക്ക് നീങ്ങുകയാണ്. ഇരുരാജ്യങ്ങളുടെയും നീക്കം ലോകം സശ്രദ്ധം വീക്ഷിക്കുന്ന സാഹചര്യത്തിൽ ഇറാന്‍ ഭരണകൂടത്തിനെതിരെ രംഗത്തുവന്നിരിക്കുകയാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഡൊണാള്‍ഡ് ട്രംപിനെയാണ് ഇറാന്‍ തങ്ങളുടെ പ്രധാന ശത്രുവായി കാണുന്നുവെന്നും അദ്ദേഹത്തെ വധിക്കാന്‍ കഠിനമായി പരിശ്രമിച്ചുവെന്നുമാണ് നെതന്യാഹു ആരോപിക്കുന്നത്. അവര്‍ക്ക് ട്രംപിനെ കൊല്ലണം. അദ്ദേഹംഒരു നിര്‍ണ്ണായക നേതാവാണ്. മറ്റുള്ളവര്‍ ചെയ്തതുപോലെ തരംതാണ്അ വരുമായി വിലപേശാന്‍ അദ്ദേഹം ഒരിക്കലും തുനിഞ്ഞിട്ടില്ലെന്നും നെതന്യാഹു പറഞ്ഞു.
ഇതിനിടെ ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനിയെ വധിക്കാന്‍ ഇസ്രയേല്‍ തീരുമാനിച്ചുവെന്നും എന്നാൽ അമേരിക്ക ആ നീക്കം തടയുക ആയിരുന്നുവെന്നുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നു. ‘ഇറാനികള്‍ അമേരിക്കക്കാരെ ആരെയും കൊന്നില്ലല്ലോ. അവരത് ചെയ്യുംവരെ വിഷയം നാം സംസാരിക്കാന്‍ പോകുന്നില്ല’എന്നു ട്രംപ് നിലപാടെടുത്തെന്നാണ്റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
അതേ സമയം ആയത്തൊള്ള അലി ഖമീനി ബങ്കറിലേക്ക് മാറിയതായി റിപ്പോര്‍ട്ട്. സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തിലാണ്ഈ നീക്കം. . വടക്കുകിഴക്കന്‍ ടെഹ്റാനിലെ ബങ്കറിലേക്കാണ് അയത്തൊള്ള അലി ഖമീനിയും കുടുംബവും മാറിയതെന്നാണ് റിപ്പോര്‍ട്ടുകളിലുള്ളത്.