Wednesday, June 18, 2025
spot_imgspot_img

Top 5 This Week

spot_img

Related Posts

രാവിലെ കട്ടൻ കാപ്പി സ്ഥിരമാണോ? എങ്കിൽ അറിഞ്ഞിരിക്കണം ഇക്കാര്യം

രാവിലെ നിങ്ങൾ ഒരു കപ്പ് കാപ്പി കുടിക്കാറുണ്ടോ, അത് ബ്ലാക്ക് കോഫി ആണോ? ഉണ്ടെങ്കിൽ, നിങ്ങൾക്ക് ഒരു സന്തോഷവാർത്തയുണ്ട്. കാപ്പി നിങ്ങളുടെ ആയുസ്സ് വർധിപ്പിക്കും. ദി ജേണൽ ഓഫ് ന്യൂട്രീഷനിൽ പ്രസിദ്ധീകരിച്ച ഒരു പുതിയ നിരീക്ഷണ പഠനത്തിലാണ് ഇതിനെക്കുറി്ച് പറയുന്നത്, കാപ്പി ഉപഭോഗം മരണനിരക്ക് കുറയ്ക്കുന്നതിന് കാരണമാകുമെന്ന് ​ഗവേഷകർ കണ്ടെത്തിയിരിക്കുകയാണ്.

പ്രതിദിനം 1-2 കപ്പ് കഫീൻ അടങ്ങിയ കാപ്പി കുടിക്കുന്നത് മരണ സാധ്യത കുറയ്ക്കുകയും ഹൃദയ സംബന്ധമായ അസുഖങ്ങൾ മൂലമുള്ള മരണ സാധ്യത 14 ശതമാനത്തോളം കുറയ്ക്കുകയും ചെയ്യുന്നുവെന്ന് സംഘം കണ്ടെത്തി.
കാപ്പി കുടിക്കുന്നത് അൽഷിമേഴ്‌സ് രോഗത്തിനുള്ള സാധ്യത കുറയ്ക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ജേണൽ ഓഫ് അൽഷിമേഴ്‌സ് ഡിസീസിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ 2-3 കപ്പ് കാപ്പി കുടിക്കുന്നത് ഡിമെൻഷ്യയ്ക്കും അൽഷിമേഴ്‌സിനും 65 ശതമാനം സാധ്യത കുറയ്ക്കാൻ സഹായിക്കുമെന്ന് കണ്ടെത്തി.

കൂടാതെ ഇതിൽ ക്ലോറോജെനിക് ആസിഡുകൾ അടങ്ങിയിട്ടുണ്ടെന്നും ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്. ശരീരത്തിലെ ഗ്ലൂക്കോസ് ഉത്പാദനം മന്ദഗതിയിലാക്കുകയും പുതിയ കൊഴുപ്പ് കോശ രൂപീകരണം കുറയ്ക്കുകയും ചെയ്യുന്നുവെന്നും അതിനാൽ ശരീരഭാരം കുറയ്ക്കാൻ ഇത് പ്രധാനമാണെന്നും വിദഗ്ദ്ധർ വിശദീകരിക്കുന്നു.

ഡയബറ്റോളജിയ എന്ന ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ, ഒരു കപ്പിൽ കൂടുതൽ കാപ്പി കുടിക്കുന്നത് ടൈപ്പ് 2 പ്രമേഹ സാധ്യത കുറയ്ക്കാൻ സഹായിക്കുമെന്ന് കണ്ടെത്തി .

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments

Popular Articles

error: Content is protected !!