റഷ്യൻ തീരത്ത് ജൂലൈ 30ന് ഉണ്ടായ ഭൂകമ്പത്തെത്തുടർന്ന് സുനാമി തിരമാലകൾ തീരത്തടിച്ചതിന്റെ നിരവധി വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിനിടെ ഭൂകമ്പത്തിന് പിന്നാലെ ബെലുഗ തിമിംഗലങ്ങൾ കരയ്ക്കടിഞ്ഞു എന്ന രീതിയിൽ ഒരു വീഡിയോ വൈറലാണ്. തീരത്ത് കിടക്കുന്ന ബെലുഗ തിമിംഗലങ്ങളെ വീഡിയോയിൽ കാണാം.
“റഷ്യൻ ഭൂകമ്പം കാരണം അഞ്ച് അപൂർവ ഇനം വെളുത്ത ബെലൂഗ തിമിംഗലം തീരത്ത് കുടുങ്ങി” എന്ന തലകെട്ടോടെ പ്രചരിക്കുന്ന ഫേസ്ബുക്ക് എന്നാൽ, പ്രചരിക്കുന്ന വീഡിയോ റഷ്യയിലുണ്ടായ ഭൂകമ്പവുമായി ബന്ധപ്പെട്ടതല്ലെന്നാണ് കണ്ടെത്തൽ 2023ൽ റഷ്യയിലെ കംചത്കയിൽ മത്സ്യത്തൊഴിലാളികൾ അഞ്ച് ബെലുഗ തിമിംഗലങ്ങളെ രക്ഷപ്പെടുത്തിയ ദൃശ്യമാണിത്.
ഈ വീഡിയോയ്ക്ക് ഏകദേശം രണ്ട് വർഷം പഴക്കമുണ്ടെന്ന് വ്യക്തമായി. ടിഗിൽ നദിയുടെ അടുത്തായുള്ള ഒരു കടൽത്തീരത്ത് വച്ചാണ് ഒരു കുഞ്ഞ് ഉൾപ്പെടെയുള്ള അഞ്ച് ബെലുഗ തിമിംഗലങ്ങളെ കണ്ടെത്തിയത്. 2023 ആഗസ്റ്റിൽ പങ്കുവച്ച യൂട്യൂബ് വീഡിയോ കാണാം.
മത്സ്യതൊഴിലാളികൾ ബെലുഗ തിമിംഗലങ്ങളെ കടലിലേക്ക് തിരികെ കൊണ്ടുപോകാൻ ശ്രമിച്ചുവെങ്കിലും അവയുടെ വലിപ്പകൂടുതൽ കാരണം ഇത് സാധിച്ചില്ല. പിന്നീട് അവർ തിമിംഗലങ്ങളുടെ മേൽ കടൽ വെള്ളം ഒഴിച്ചുകൊണ്ട് അവയെ ജീവനോടെ നിലനിർത്തി. കുറച്ചു സമയത്തിന് ശേഷം ഒരു വേലിയേറ്റമുണ്ടായി വെള്ളം കയറിയപ്പോൾ അവ കടലിലേക്ക് തിരികെ പോയി