ഇപ്പോൾ ചൈനീസ് പുരുഷന്മാരുടെ ഒരു വസ്ത്രധാരണ ശൈലി സോഷ്യൽമീഡിയയിൽ വൈറലാകുകയാണ്. ബനിയനോ ഷർട്ടോ പാതി മുകളിലേക്ക് ചുരുട്ടിവെച്ച് ബെയ്‍ജിംഗ് നഗരത്തിലൂടെ നടന്നുനീങ്ങുന്ന ഇവരുടെ ഈ വസ്ത്രധാരണത്തെ ബെയ്‍ജിംഗ് ബിക്കിനി എന്നാണ് ഇപ്പോൾ വിശേഷിപ്പിക്കുന്നത്. എന്താണ് ഇതിന് പിന്നിലെ കാരണമെന്ന് നോക്കാം തുടക്കത്തിൽ കാലാവസ്ഥ മൂലമാണ് ഈ വസ്ത്രധാരണത്തിലേക്ക് ഇവിടെയുള്ള പുരുഷന്മാർ തിരിഞ്ഞത്.
എന്നാൽ പിന്നീട് സംഗതി ട്രെൻറ് ആയതോടെ ‘ബംഗ്യേ’ എന്ന വിളിപ്പേരും ഇത്തരം വസ്ത്രധാരണത്തിന് ചാർത്തിക്കിട്ടി. ബംഗ്യേ എന്നാൽ മുത്തച്ഛനെ/ പ്രായമായവരെ പോലെ സ്വയം വെളിപ്പെടുത്തൽ എന്നാണ്. ചൂടുള്ള മാസങ്ങളിൽ ചൈനയിലെ തെരുവുകളിൽ ബംഗ്യേകളുടെ എണ്ണം വർദ്ധിച്ചു. ഒരാളുടെ മധ്യഭാഗം തുറന്നുകാട്ടുന്ന ഈ രീതി, ആന്തരിക അവയവങ്ങൾക്ക് ചുറ്റുമുള്ള ‘ക്വി’ ഊർജ്ജത്തിൻറെ രക്തചംക്രമണം സുഗമമാക്കുമെന്നാണ് പരമ്പരാഗത ചൈനീസ് വൈദ്യം അവകാശപ്പെടുന്നത്.
പാർക്കുകൾ. തെരുവുകൾ. ബൈക്കുകളിൽ, റെസ്റ്റോറൻറുകളിൽ ട്രെയിനുകൾ. മെട്രോകൾ എന്നിവിടങ്ങളിലും ചൂട് കാലത്ത് ബംഗ്യേകൾ പ്രത്യക്ഷപ്പെട്ട് തുടങ്ങി. അതിനിടെ മേൽ വസ്ത്രം നെഞ്ചിന് മുകളിലേക്ക് ചുരുട്ടിവയ്ക്കുന്ന ചൈനീസ് പുരുഷന്മർ ന്യൂയോർക്ക് നഗരത്തിൽ പോലും പ്രത്യക്ഷപ്പെട്ടു തുടങ്ങി .
എന്നാൽ പിന്നാലെ പണി വന്നു. പൊതു നിരത്തിൽ വയറ് കാണിച്ചുള്ള മധ്യവയസ് പിന്നിട്ട പുരുഷന്മാരുടെ എണ്ണം കൂടിയതോടെ സമൂഹത്തിലെ പലർക്കും ഈ രിതിയെ അത്രയ്ക്ക് പിടിച്ചില്ല. ഈ രീതി സംഗതി സംസ്കാരത്തിന് എതിരാണെന്ന ചിന്തകളും പിന്നാലെ ശക്തി പ്രാപിച്ചു. ആണുങ്ങൾ വയറ് കാണിച്ച് നടക്കുന്നത് തങ്ങളുടെ സംസ്കാരത്തിന് എതിരാണെന്നായിരുന്നു ഇത്തരക്കാരുടെ വാദം. ഇതോടെ
2019 -ൽ ചൈനയിലെ പല നഗരങ്ങളിലും ഷർട്ട് ഇടാതെയും ശരീരഭാഗങ്ങൾ പ്രദർഷിപ്പിച്ചോ ഉള്ള വസ്ത്രധാരണം വിലക്കിക്കൊണ്ട് നിയമം വന്നു. എങ്കിലും ഇന്നും ഇത്തരത്തിൽ പുരുഷന്മാർ അവിടെ നടക്കുന്നുണ്ട്. ഇത് സോഷ്യൽമീഡിയയിൽ വൈറലാകുന്നുമുണ്ട്.