Saturday, June 14, 2025
spot_imgspot_img

Top 5 This Week

spot_img

Related Posts

ബേസിൽ ജോസഫ് ബോളിവുഡിലേക്ക്, നായകൻ അല്ലു അർജ്ജുൻ

നടനും സംവിധായകനുമായി കഴിവ് തെളിയിച്ച താരമാണ് ബേസില്‍ ജോസഫ് (Basil Joseph). സമീപകാലത്ത് മികച്ച ചിത്രങ്ങൾ മലയാളത്തിന് സമ്മാനിച്ച ബേസിലിന് മറ്റ് ഭാഷകളിൽ നിന്നും മികച്ച ഓഫറുകൾ വരുന്നുണ്ട്. ബേസില്‍ സംവിധായകനായി ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുമെന്ന വാർത്ത പുറത്തുവന്നിട്ട് നാളുകളായി. രണ്‍വീര്‍ സിംഗ് നായകനാകുന്ന സൂപ്പര്‍ ഹീറോ ചിത്രം ശക്തിമാന്‍ ബേസില്‍ ജോസഫ് സംവിധാനം ചെയ്യുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇപ്പോഴിതാ ഇതുമായി ബന്ധപ്പെട്ട പുതിയ ചില വാര്‍ത്തകള്‍ പുറത്ത് വരികയാണ്.

രണ്‍വീറിന് പകരം ശക്തിമാനായി എത്തുക തെലുങ്ക് സൂപ്പര്‍ താരം അല്ലു അര്‍ജുന്‍ ആയിരിക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. ഗീത ആര്‍ട്ട്‌സ് സംവിധാനം ചെയ്യുന്ന സിനിമയുമായി രണ്ട് രാജ്യാന്തര പ്രൊഡക്ഷന്‍ ഹൗസുകളും സഹകരിക്കുമെന്നാണ് പറയുന്നത്. നാല് ഇന്‍ഡസ്ട്രികള്‍ ഒരുമിക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാകും ഇതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ശക്തിമാനിലൂടെ അല്ലു അര്‍ജുന്‍ ബോളിവുഡിലും അരങ്ങേറും. കഴിഞ്ഞ കുറേ നാളുകളായി ബേസില്‍ ശക്തിമാനായുള്ള ഒരുക്കങ്ങളിലാണ് . കേരളത്തിലും ഒരുപാട് ആരാധകരുള്ള താരമാണ് അല്ലു അര്‍ജുന്‍. അല്ലുവും ബേസിലും ഒരുമിക്കുക എന്നത് തന്നെ മലയാളികള്‍ക്കും ആവേശം പകരുന്ന വാര്‍ത്തയാണ്.

അല്ലു അര്‍ജുന്‍റെ 22-ാമത്തെയും ആറ്റ്ലിയുടെ ആറാമത്തേതുമായ ചിത്രം നിര്‍മ്മിക്കുന്നത് തമിഴിലെ പ്രശസ്ത ബാനര്‍ ആയ സണ്‍‌ പിക്ചേഴ്സ് ആണ്. ചിത്രത്തില്‍ അല്ലു അര്‍ജുന്‍ മൂന്ന് വ്യത്യസ്ത വേഷങ്ങളിലാവും എത്തുക. ഇതിലൊന്ന് മിക്കവാറും ഒരു അനിമേറ്റഡ് കഥാപാത്രം ആയിരിക്കും. ആറ്റ്ലിയും അല്ലുവും ഒന്നിക്കുന്ന ചിത്രത്തിന്‍റെ ബജറ്റ് 800 കോടിയാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments

Popular Articles

error: Content is protected !!