Saturday, June 14, 2025
spot_imgspot_img

Top 5 This Week

spot_img

Related Posts

ജൂണില്‍ 12 ദിവസം ബാങ്ക് അവധി; അറിയാം

ന്യൂഡല്‍ഹി: ജൂണ്‍ മാസത്തില്‍ 12 ദിവസം രാജ്യത്ത് ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. പ്രാദേശിക, ദേശീയ അവധികള്‍ അടക്കമാണിത്. സംസ്ഥാനാടിസ്ഥാനത്തില്‍ ബാങ്കുകളുടെ അവധി ദിനങ്ങളില്‍ വ്യത്യാസമുണ്ടാകും. കേരളത്തില്‍ ഞായറാഴ്ചകളിലും രണ്ടാമത്തെ ശനിയാഴ്ചയും നാലാമത്തെ ശനിയാഴ്ചയും ബക്രീദിനും ബാങ്കിന് അവധിയാണ്. പ്രാധാന്യം അനുസരിച്ച് വിവിധ സംസ്ഥാനങ്ങളില്‍ വ്യത്യസ്ത രീതിയിലാണ് ബാങ്കുകള്‍ക്ക് അവധി.

അവധി സമയത്തും ഓണ്‍ലൈന്‍ ഇടപാടുകള്‍ നടത്താന്‍ സാധിക്കുമെന്നത് ഇടപാടുകാര്‍ക്ക് ആശ്വാസമാണ്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കുന്ന ഹോളിഡേ കലണ്ടര്‍ അനുസരിച്ചാണ് ജൂണ്‍ മാസത്തില്‍ മൊത്തം 12 ബാങ്ക് അവധികള്‍ വരുന്നത്.

ജൂണ്‍ 1- ഞായറാഴ്ച

ജൂണ്‍ 6- വെള്ളിയാഴ്ച- ബക്രീദ്- കേരളം ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ അവധി

ജൂണ്‍ 7- ശനിയാഴ്ച- ബക്രീദ് പ്രമാണിച്ച് വിവിധ സംസ്ഥാനങ്ങളില്‍ അവധി

ജൂണ്‍ 8- ഞായറാഴ്ച

ജൂണ്‍ 11- ബുധനാഴ്ച- കബീര്‍ദാസ് ജയന്തി/ സാഗ ദവ- സിക്കിമിലും ഹിമാചല്‍ പ്രദേശിലും അവധി

ജൂണ്‍ 14- രണ്ടാം ശനിയാഴ്ച

ജൂണ്‍ 15- ഞായറാഴ്ച

ജൂണ്‍ 22- ഞായറാഴ്ച

ജൂണ്‍ 27- വെള്ളിയാഴ്ച- രഥ യാത്ര- ഒഡിഷയിലും മണിപ്പൂരിലും അവധി

ജൂണ്‍ 28- നാലാം ശനിയാഴ്ച

ജൂണ്‍ 29- ഞായറാഴ്ച

ജൂണ്‍ 30- തിങ്കളാഴ്ച- റെംന നി-മിസോറാമില്‍ അവധി

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments

Popular Articles

error: Content is protected !!