Thursday, June 26, 2025
spot_imgspot_img

Top 5 This Week

spot_img

Related Posts

ജൂലൈയിൽ 13 ദിവസം ബാങ്കില്ല

ജൂലൈ മാസത്തില്‍ രാജ്യത്താകമാനം മൊത്തം 13 ദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. പ്രാദേശിക, ദേശീയ അവധികള്‍ അടക്കമാണിത്. സംസ്ഥാനാടിസ്ഥാനത്തില്‍ ബാങ്കുകളുടെ അവധി ദിനങ്ങളില്‍ വ്യത്യാസമുണ്ടാകും. കേരളത്തില്‍ ഞായറാഴ്ചകളിലും രണ്ടാമത്തെ ശനിയാഴ്ചയും നാലാമത്തെ ശനിയാഴ്ചയും ബാങ്കിന് അവധിയാണ്. വിവിധ സംസ്ഥാനങ്ങളില്‍ വ്യത്യസ്ത രീതിയിലാണ് ബാങ്കുകള്‍ക്ക് അവധി.

അവധി സമയത്തും ഓണ്‍ലൈന്‍ ഇടപാടുകള്‍ നടത്താന്‍ സാധിക്കുമെന്നത് ഇടപാടുകാര്‍ക്ക് ആശ്വാസമാണ്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കുന്ന ഹോളിഡേ കലണ്ടര്‍ അനുസരിച്ചാണ് ജൂലൈ മാസത്തില്‍ മൊത്തം 13 ബാങ്ക് അവധികള്‍ വരുന്നത്.

ജൂലൈ 3 ( വ്യാഴാഴ്ച)- Kharchi Puja- ത്രിപുരയില്‍ അവധി

ജൂലൈ 5 ( ശനിയാഴ്ച) – ഗുരു ഹര്‍ഗോവിന്ദ് ജയന്തി- ജമ്മുവിലും ശ്രീനഗറിലും അവധി

ജൂലൈ 6- ഞായറാഴ്ച

ജൂലൈ 12- രണ്ടാം ശനിയാഴ്ച

ജൂലൈ 13- ഞായറാഴ്ച

ജൂലൈ 14- തിങ്കളാഴ്ച- Beh Deinkhlam- മേഘാലയയില്‍ അവധി

ജൂലൈ 16- ബുധനാഴ്ച- Harela festival- ഉത്തരാഖണ്ഡില്‍ അവധി

ജൂലൈ 17- വ്യാഴാഴ്ച- യു തിരോട്ട് സിങ് ചരമവാര്‍ഷിക ദിനം- മേഘാലയയില്‍ അവധി

ജൂലൈ 19- ശനിയാഴ്ച- Ker Puja- ത്രിപുരയില്‍ അവധി

ജൂലൈ 20- ഞായറാഴ്ച

ജൂലൈ 26- നാലാം ശനിയാഴ്ച

ജൂലൈ 27- ഞായറാഴ്ച

ജൂലൈ 28- Drukpa Tshe-zi- സിക്കിമില്‍ അവധി

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments

Popular Articles

error: Content is protected !!