Saturday, June 14, 2025
spot_imgspot_img

Top 5 This Week

spot_img

Related Posts

സിക്‌സടിച്ച് തുറിച്ചു നോക്കിയത് രസിച്ചില്ല; ദക്ഷിണാഫ്രിക്ക- ബംഗ്ലാദേശ് താരങ്ങള്‍ തമ്മില്‍ പൊരിഞ്ഞ അടിയും പോര്‍വിളിയും(വിഡിയോ)

ധാക്ക: ബംഗ്ലാദേശ്- ദക്ഷിണാഫ്രിക്ക എമര്‍ജിങ് ടീമുകളുടെ ചതുര്‍ദിന മത്സരത്തിനിടെ താരങ്ങള്‍ തമ്മില്‍ പൊരിഞ്ഞ അടി നടന്നു. സംഭവത്തിന്റെ വിഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു വിഷയത്തില്‍ അധികൃതര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഓണ്‍ഫീല്‍ഡ് അംപയര്‍മാര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്ന മുറയ്ക്കു താരങ്ങള്‍ക്കെതിരെ നടപടിയുണ്ടാകും. മത്സര വിലക്ക്, പിഴ ശിക്ഷ അടക്കമുള്ള നടപടികളാണ് താരങ്ങളെ കാത്തിരിക്കുന്നത്.

മത്സരത്തിനിടെ ദക്ഷിണാഫ്രിക്ക താരം ഷെപ്പോ എന്‍ഡുലിയും ബംഗ്ലാദേശ് ബാറ്റര്‍ റിപ്പോണ്‍ മണ്ഡലും തമ്മിലാണ് ഏറ്റുമുട്ടിയത്. ബം
ഗ്ലാദേശ് സീനിയര്‍ ടീമിനായി രാജ്യാന്തര ടി20 കളിച്ച താരം കൂടിയാണ് റിപ്പോണ്‍ മണ്ഡല്‍. കൈയാങ്കളി വന്‍ വിവാദത്തിനാണ് തിരികൊളുത്തിയിരിക്കുന്നത്.

എന്‍ഡുലിയുടെ പന്തില്‍ റിപ്പോണ്‍ മണ്ഡല്‍ സിക്‌സര്‍ തൂക്കിയതോടെ കഥ മാറി. നോണ്‍ സ്‌ട്രൈക്ക് എന്‍ഡില്‍ മെഹദി ഹസനായിരുന്നു. താരത്തിനടുത്തേക്ക് റിപ്പോണ്‍ സിക്‌സടിച്ച ശേഷം നടക്കുന്നതിനിടെ എന്‍ഡുലിയെ തുറിച്ചു നോക്കി. എന്നാല്‍ എന്‍ഡുലിക്ക് അതിഷ്ടമായില്ല. താരത്തിന്റെ നിയന്ത്രണവും പോയി.

പിന്നാലെ ഇരുവരും നേര്‍ക്കു നേര്‍ നിന്നു പോര്‍വിളി മുഴക്കി. ഇരുവരും പരസ്പരം പിടിച്ചു തള്ളുകയും ചെയ്തു. എന്‍ഡുലി റിപ്പോണിന്റെ ഹെല്‍മറ്റില്‍ പിടിച്ചു വലിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. നാടകീയവും അസാധാരണവുമായ സംഭവങ്ങള്‍ അരങ്ങേറുന്നതിനിടെ അംപയര്‍ കമറുസ്മാന്‍ ഓടിയെത്തി ഇരുവരെയും പിടിച്ചു മാറ്റാനുള്ള ശ്രമം നടത്തി.

ദക്ഷിണാഫ്രിക്കന്‍ താരങ്ങളും അപ്പോഴേക്കും എത്തിയിരുന്നു. എന്‍ഡുലിയെ നിയന്ത്രിക്കുന്നതിനു പാകരം പ്രോട്ടീസ് താരങ്ങള്‍ റിപ്പോണിനെ പിടിച്ചു തള്ളാനായിരുന്നു ശ്രമിച്ചത്.

അംപയര്‍ ഇടപെട്ട് രംഗം ശാന്തമാക്കി മത്സരം പുനരാരംഭിച്ചെങ്കിലും നാടകീയ സംഭവങ്ങള്‍ പിന്നെയും അരങ്ങേറി. അതേ ഓവറില്‍ മൂന്ന് പന്തുകള്‍ക്കു ശേഷം റിപ്പോണ്‍ പ്രതിരോധിച്ച പന്തെടുത്ത് എന്‍ഡുലി താരത്തിനു നേരെ വീണ്ടും എറിഞ്ഞു. റിപ്പോണ്‍ പക്ഷേ പന്ത് തടുത്തിട്ടു. . നേരത്തെ രാജ്ഷാഹിയില്‍ നടന്ന ഏകദിന പോരാട്ടത്തിനിടെ പ്രോട്ടീസ് താരം ആന്‍ഡില്‍ സിമെലാനെയ്ക്കും ബംഗ്ലാ താരം ജിഷാന്‍ അലവും നേര്‍ക്കുനേര്‍ വന്നിരുന്നു. ഇരുവര്‍ക്കും മോശം പെരുമാറ്റത്തിന്റെ പേരില്‍ വിലക്കും കിട്ടി.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments

Popular Articles

error: Content is protected !!