ഷാർജയിൽ വിപഞ്ചികക്ക് പിന്നാലെ ഒരു പെൺകുട്ടിയുടെ ജീവൻ കൂടി പൊലിഞ്ഞു. കൊല്ലം സ്വദേശിനി അതുല്യ(30)യെ ആണ് ഫ്ലാറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഷാർജയിലെ ഫ്ലാറ്റിനുള്ളിൽ തൂങ്ങിയ നിലയിലാണ് അതുല്യയുടെ മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ കുറച്ചു കാലമായി ഷാർജയിൽ ജോലി ചെയ്തുവരികയായിരുന്നു അതുല്യ. ഇന്ന് പുതിയ ജോലിയൽ പ്രവേശിക്കാനിരിക്കെയാണ് മരണം. ഇന്ന് അതുല്യയുടെ ജന്മദിനവുമായിരുന്നു.
വിവാഹം കഴിഞ്ഞ സമയം തൊട്ട് പ്രശ്നങ്ങളായിരുന്നുവെന്ന് അതുല്യയുടെ സുഹത്ത് പറയുന്നു. ‘വിവാഹം കഴിഞ്ഞപ്പോൾ മുതൽ പ്രശ്‌നങ്ങളും കാര്യങ്ങളുമാണ്. അവളുടെ 17 ാമത്തെ വയസിലാണ് എൻഗേജ്‌മെന്റ് കഴിഞ്ഞത്. 18 വയസിൽ വിവാഹം കഴിഞ്ഞു. ഭർത്താവ് ഇടയ്ക്കിടെ ഇതുപോലെ മാനസികമായി ബുദ്ധിമുട്ടുണ്ടാക്കും. ശാരീരികമായി ഉപദ്രവിക്കും. പിണങ്ങിയാലും പിന്നീട് പൊരുത്തപ്പെട്ട് മാപ്പൊക്കെ പറഞ്ഞുവരുമ്പോഴേക്ക് ..ഇവൾക്ക് ഭയങ്കര സ്‌നേഹമായിരുന്നു അയാളോട്.
വേണ്ടാന്നുണ്ടെങ്കിൽ നമുക്കിത് ഒഴിവാക്കാമെന്ന് അവളുടെ വീട്ടുകാർ പറഞ്ഞിട്ടുണ്ടായിരുന്നു. നാട്ടിൽ വന്ന് നിൽക്കെന്ന് വീട്ടുകാർ പറഞ്ഞിട്ടുണ്ട്. പക്ഷേ, പിന്നീട് ഇയാൾ വന്ന് ഇവളോട് ഒന്നും ഓർമ്മയില്ല, പറ്റിപ്പോയി എന്നൊക്കെ പറയുമ്പോഴേക്ക് പുള്ളിക്കാരി വീണ്ടും അയാളുടെ കൂടെ പോവുകയാണ് ചെയ്യുന്നത്.
മരിക്കുന്നതിന് മുൻപ് അനന്യ കുടുംബത്തിന് പീഡനത്തിൻ്റെ തെളിവായി ചിത്രങ്ങളും വീഡിയോകളും അയച്ചു നൽകിയതായി ബന്ധുക്കൾ വ്യക്തമാക്കി. ഷാർജ പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. അതുല്യയുടെ മൃതദേഹം ഷാർജയിലെ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.