ഇൻഡിഗോ വിമാനത്തിൽ വെച്ച് പേടിച്ചുകരഞ്ഞ യുവാവിന് മർദനമേറ്റ വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായിരുന്നു. ഇപ്പോൾ ഈ സംഭവത്തിന് വർഗീയനിറം കലർത്തിയൊരു പ്രചാരണം വ്യാപകമായി നടക്കുകയാണ്’അസുഖബാധിതനായിട്ടും മുസ്ലീമായതിനാലാണ് യുവാവിന് മർദനമേറ്റത്’ എന്നാണ് സന്ദേശത്തിലുള്ളത്.
മുംബൈയില്‍ നിന്ന് വിമാനം പറക്കാന്‍ തുടങ്ങവേയാണ് സംഭവം. യുവാവ് വിമാനത്തിനുള്ളില്‍വച്ച് അസ്വസ്ഥനാവുകയും ഇറങ്ങണമെന്നാവശ്യപ്പെടുകയും ചെയ്ത് സീറ്റിനിടയിലൂടെ നടക്കുന്ന സമയത്താണ് ഒരാൾ ഇയാളുടെ മുഖത്തടിച്ചത്. ഇൻഡിഗോ ഫ്ലൈറ്റ് 6E138നുള്ളില്‍വച്ചാണ് സംഭവം. കാബിന്‍ ക്രൂ യുവാവിന് സഹായം നല്‍കുന്നതിനിടെയാണ് യാതൊരു പ്രകോപനവുമില്ലാതെ ഇയാള്‍ അടിച്ചത്. അടിയേറ്റ് യുവാവ് വല്ലാതെ കരയുന്നതും വീഡിയോയിൽ കാണാം
.പ്രചരിക്കുന്ന പോസ്റ്റുകളിൽ പറയുന്നത് മുസ്ലീം ആയതിനാൽ മാത്രമാണ് ഹുസൈൻ ആക്രമിക്കപ്പെട്ടത് എന്നാണ്.എന്നാൽ, യാഥാർത്ഥ്യം മറ്റൊന്നാണ്. ഹുസൈൻ മുഹമ്മദ് മജൂംദാറെ മർദിച്ച വ്യക്തിയും ഇസ്ലാം മതവിശ്വാസിയാണ്. ഹുസൈൻ തന്നെ ഇക്കാര്യം മധ്യമങ്ങളോട് വ്യക്തമാക്കിയിട്ടുണ്ട്. ഹുസൈന്റെ പ്രതികരണം അനുസരിച്ച്,
”പുലർച്ചെ രണ്ട് മണിക്കാണ് വിമാനത്തിൽ കയറിയത്. അപ്പോൾ തൊട്ട് ഭയം മൂലം ശരീരം വിറയ്ക്കാൻ തുടങ്ങി. ഇതിനിടെ തൊട്ടടുത്തിരിക്കുന്ന വ്യക്തിയെ പരിചയപ്പെട്ടു അയാളുടെ പേര് ഹാഫിസുൾ റഹ്‌മാനെന്ന് പറഞ്ഞു. തുടർന്ന് അയാളോട് സലാം പറഞ്ഞു. എന്നാൽ അദ്ദേഹം എന്നെ നോക്കിയപ്പോൾ ഞാൻ കൂടുതൽ ഭയചകിതനായി. തുടർന്ന് അദ്ദേഹം എന്നെ മൂന്ന് നാല് തവണ മർദിച്ചു” എന്നാണ്.